എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളെന്നും ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ആവര്‍ത്തിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സമാന പ്രസ്താവന ഇറക്കിയിരുന്ന മോഹന്‍ ഭാഗവത് രാജ്യം അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്ക് അടുക്കവെയാണ് വീണ്ടും ഹിന്ദു രാഷ്ട്ര പരാമര്‍ശവുമായി രംഗത്തെത്തുന്നത്. അപകടകരമായ തരത്തിലുള്ള പരാമര്‍ശങ്ങളും രാജ്യത്തിന്റെ മതേതരത്വത്തിന് നേര്‍ക്ക് വെല്ലുവിളികളുയര്‍ത്തുന്ന പ്രസ്താവനകളുമാണ് ആര്‍എസ്എസ് തലവന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായി ഉണ്ടാവുന്നത്.
ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണ്. ഹിന്ദുവാണ് എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്നത. ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്. അതൊരു സത്യമാണ്. ഭാരതീയരെല്ലാം ഹിന്ദുക്കളാണ്, അതുപോലെ ഹിന്ദുവെന്നാല്‍ ഭാരതീയരാണ്. ഇന്ത്യയില്‍ ഇന്നുള്ള എല്ലാവര്‍ക്കും ഹിന്ദു സംസ്‌കാരവുമായി ബന്ധമുണ്ട്, ഹിന്ദു പൂര്‍വ്വികരുമായി ബന്ധമുണ്ട്, ഹിന്ദു ഭൂമിയുമായി ബന്ധമുണ്ട്. ഇതല്ലാതെ മറ്റൊന്നുമല്ല.
ഇത് ചിലര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ട്. ചിലര്‍ക്ക് ഇത് മനസ്സിലാക്കിയിട്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നില്ല. അത് അവരുടെ രീതിയും സ്വാര്‍ത്ഥതതയും മൂലമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ദൈനിക് തരുണ്‍ ഭാരത് എന്ന ആര്‍എസ്എസ് മുഖപത്രത്തിന്റെ നടത്തിപ്പുകാരായ ശ്രീ നര്‍കേസരി പ്രകാശന്‍ ലിമിറ്റഡിന്റെ പുതിയകെട്ടിടമായ മധുകര്‍ ഭവന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മോഹന്‍ ഭാഗവത് വീണ്ടും ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ആവര്‍ത്തിച്ചത്.
എല്ലാവരേയും ഉള്‍ക്കൊള്ളുകയും ന്യായമായും വസ്തുതകളെ അടിസ്ഥാനമാക്കിയും വേണം റിപ്പോര്‍ട്ടിംഗ് എന്ന് പറഞ്ഞ മോഹന്‍ ഭാഗവത്, ഇതെല്ലാം ചെയ്യുമ്പോള്‍ നമ്മുടെ സ്വന്തം പ്രത്യയശാസ്ത്രം അതേപടി നിലനിര്‍ത്തിക്കൊണ്ട് വേണമെന്ന് കൂടി പറഞ്ഞു. ‘നമ്മുടെ പ്രത്യയശാസ്ത്രം ലോകമെമ്പാടും വളരെയധികം തേടപ്പെടുന്ന ഒന്നാണ്. വാസ്തവത്തില്‍, ഈ പ്രത്യയശാസ്ത്രത്തിന് ബദലില്ലെന്നും മോഹന്‍ ഭാഗവത് പറയുന്നുണ്ട്.
Read more
എല്ലാവര്‍ക്കും ഇത് അറിയാമെന്നും എന്നാല്‍ ചിലര്‍ മാത്രമാണ് ഇക്കാര്യം അംഗീകരിക്കുന്നതെന്നും ചിലര്‍ക്ക് ഇത് അംഗീകരിക്കാന്‍ മടിയാണെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. ‘സ്വദേശി’ കുടുംബ രീതികളിലേക്കും മൂല്യങ്ങളിലേക്കും അച്ചടക്കങ്ങളിലേക്കും മാറാനും ആര്‍എസ്എസ് തലവന്‍ ഉപദേശിക്കുന്നുണ്ട്.