ബിജെപി ലക്ഷ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിർത്തുക എന്നത്, തെറ്റു ചെയ്തിരുന്നെങ്കിൽ ബിജെപിയിൽ ചേർന്നാൽ ക്ലീൻ ചിറ്റ് കിട്ടുമായിരുന്നു; പ്രതികരിച്ച് കെജ്രിവാൾ

മദ്യനയ അഴിമതി കേസിൽ അറസ്റ്റ് ചെയ്യുമെന്ന ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മൂന്നാമത്തെ സമൻസ് കഴിഞ്ഞ ദിവസം അവഗണിച്ചചിനു പിറകെയാണ് കെജ്രിവാളിന്റെ പ്രതികരണം.“കഴിഞ്ഞ രണ്ട് വർഷമായി നിങ്ങൾ ഷരാബ് ഗോട്ടാല എന്ന വാക്ക് പലതവണ കേട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി റെയ്ഡുകൾ നടന്നിട്ടുണ്ട്. ഒരു രൂപ പോലും ഏജൻസികൾ കണ്ടെത്തിയില്ല. പണം എവിടെപ്പോയി? അത് വായുവിൽ അപ്രത്യക്ഷമായോ? അഴിമതി നടന്നിട്ടില്ല എന്നതാണ് സത്യം,” കെജ്‌രിവാൾ ഒരു വീഡിയോയിൽ പറയുന്നു.

മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കളെ വേട്ടയാടാൻ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് ബിജെപി കളിക്കുകയാണ്. മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ, സഞ്ജയ് സിംഗ് എന്നിവർ ജയിലിൽ കിടക്കുന്നത് അഴിമതിയിൽ ഏർപ്പെട്ടതുകൊണ്ടല്ല, മറിച്ച് അവർ ബിജെപിയിൽ ചേരാൻ വിസമ്മതിച്ചതുകൊണ്ടാണ്, ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തിരുന്നെങ്കിൽ, ഞങ്ങൾ ഇപ്പോൾ ബിജെപിയിൽ ചേരുമായിരുന്നു,എങ്കിൽ ക്ലീൻ ചിറ്റ് കിട്ടുമായിരുന്നുവെന്നും” കെജ്രിവാൾ പറഞ്ഞു.

“ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് പല എഎപി നേതാക്കളെയും പ്രതി ചേർത്തിട്ടുണ്ട്. തെളിവുകളൊന്നുമില്ലാതെ തന്നെ അവർ ജയിലിൽ കഴിയുകയാണ്. ഇപ്പോൾ എന്നെ അറസ്റ്റ് ചെയ്യാൻ ബിജെപി ശ്രമിക്കുന്നു. എന്റെ ഏറ്റവും വലിയ ശക്തി സത്യസന്ധതയാണ്. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് എന്നെ അപകീർത്തിപ്പെടുത്താനും പ്രതിച്ഛായ വ്രണപ്പെടുത്താനും ബിജെപി ശ്രമിക്കുന്നു. ”കെജ്‌രിവാൾ ആരോപിച്ചു. ഇഡി അയച്ച സമൻസുകൾ നിയമവിരുദ്ധമാണെന്ന് തന്റെ അഭിഭാഷകർ തന്നോട് പറഞ്ഞതായി ഡൽഹി മുഖ്യമന്ത്രി സൂചിപ്പിച്ചു.നിയമവിരുദ്ധ സമൻസുകൾ പിന്തുടരണോ? എന്ന് ചോദിച്ച കെജ്രിവാൾ തനിക്ക് നിയമപരമായ സമൻസ് അയച്ചാൽ സഹകരിക്കുമെന്നും വ്യക്തമാക്കി.

Read more

“ബിജെപിക്ക് അന്വേഷിക്കാൻ ഒന്നുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ നിന്ന് തടയാനാണ് അവർ ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിനാണ് വിളിപ്പിക്കുന്നത്? രണ്ട് വർഷമായി അന്വേഷണം നടക്കുന്നു, എട്ട്. മാസങ്ങൾക്കുമുമ്പ് സിബിഐ വിളിച്ച് ചോദ്യം ചെയ്തു, സിബിഐ ചോദിച്ചതിന് എല്ലാ ഉത്തരങ്ങളും നൽകിയിരുന്നു. പക്ഷേ,ഇപ്പോൾ തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാൻ ശ്രമിക്കുവെന്നും കെജ്രിവാൾ പറഞ്ഞു.