'വിഡി സതീശനും കെ സുധാകരനും പറയുന്നത് തെറ്റ്'; ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യയില്‍ കോൺഗ്രസിനെതിരെ കുടുംബം

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യയില്‍ കോണ്‍ഗ്രസിനെതിരെ കുടുംബം. എന്‍ എം വിജയന്‍ കടക്കാരനായത് പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് കുടുംബം ആരോപിച്ചു. വിഡി സതീശനും കെ സുധാകരനും കത്തുകൾ നൽകിയിരുന്നുവെന്നും കത്ത് കണ്ടിട്ടില്ലെന്ന ഇരുവരുടെയും വാദം തെറ്റാണെന്നും കുടുംബം ആരോപിച്ചു.

എൻ എം വിജയന്‍റെ മരണത്തിന് കാരണം കുടുംബ പ്രശ്നമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ് പരത്തിയതെന്നും ബന്ധുക്കൾ പറയുന്നു. വിഡി സതീശനും കെ സുധാകരനും കത്തുകൾ നൽകിയിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഐ സി ബാലകൃഷ്ണനെയും എന്‍ ഡി അപ്പച്ചനെയും കത്തികളെ കുറിച്ച് അറിയിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

പേരുകള്‍ പരാമര്‍ശിച്ച കത്ത് കണ്ടതിന് ശേഷം രണ്ട് പേരുടെയും സമീപനം മാറി. ഇത്രയും കാലം പാർട്ടിക്ക് വേണ്ടി നടന്നിട്ട് അനുശോചനം രേഖപ്പെടുത്താന്‍ പോലും നേതാക്കള്‍ വിളിച്ചില്ലെന്നും എന്‍ എം വിജയന്‍റെ കുടുംബം ആരോപിച്ചു. അതേസമയം കത്തിൽ വ്യക്തത ഇല്ലെന്നും പാര്‍ട്ടിയെക്കുറിച്ചല്ല ആളുകളെ കുറിച്ചാണ് പരാമര്‍ശമെന്നുമാണെന്ന് വിഡി സതീശന്‍ പറഞ്ഞിരുന്നു.