മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീംകോടതി. തിരഞ്ഞെടുപ്പിന് മുന്‍പ് തിടുക്കപ്പെട്ട് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് കോടതി ഇഡിയോട് ചോദിച്ചു. സംഭവത്തില്‍ മെയ് മൂന്നിന് വിശദീകരണം നല്‍കണമെന്ന് ഇഡിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
മദ്യനയക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. കെജ്രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് സുപ്രീംകോടതി ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്തിരിക്കുന്നത്.
Read more
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അഴിമതിയുടെ കേന്ദ്രം അരവിന്ദ് കെജ്രിവാളാണെന്നാണ് ഇഡിയുടെ ആരോപണം. എന്നാല്‍ അറസ്റ്റിനെ അംഗീകരിക്കാത്തതിനാലാണ് ജാമ്യാപേക്ഷ നല്‍കാത്തതെന്ന് കെജ്രിവാളിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡല്‍ഹി റോസ് അവന്യു കോടതി തള്ളി.