ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റ് അതിഷി. അരവിന്ദ് കേജ്രിവാള് ഉപയോഗിച്ചിരുന്ന കസേര ഒഴിച്ചിട്ട് മറ്റൊരു കസേരയിലാണ് അതിഷി ഇരുന്നത്. തങ്ങളുടെ നേതാവ് കെജ്രിവാൾ തന്നെയാണ് എന്ന സന്ദേശം നൽകുകയാണ് ഇതിലൂടെ അതിഷിയുടെ ഉദ്ദേശം. കെജ്രിവാള് മടങ്ങിവരും വരെ മുഖ്യമന്ത്രിയുടെ കസേര ഒഴിഞ്ഞുകിടക്കുമെന്ന് പ്രഖ്യാപിച്ച അതിഷി ഒരല്‍പ്പം വലുപ്പം കുറഞ്ഞൊരു കരസേരയിലാണ് ഇരുന്നത്.
രാമായണത്തിൽ രാമാനുവേണ്ടി ഭരതൻ സിംഹാസനത്തിൽ രാമന്റെ ചെരുപ്പുവച്ചതുപോലെ അരവിന്ദ് കെജ്രിവാളിന് വേണ്ടി താൻ ഈ കസേര ഒഴിച്ചിടുന്നു എന്നും, ഇനി വീണ്ടും കെജ്രിവാൾ മുഖ്യമന്ത്രിയാകുന്നതുവരെ ഈ കസേര ഒഴുഞ്ഞു തന്നെ കിടക്കുമെന്നുമാണ് അതിഷി മാധ്യമങ്ങളോട് പറഞ്ഞത്. ഈ സർക്കാർ അവസാനിക്കുന്നതുവരെയുള്ള കാവൽ മുഖ്യമന്ത്രിയായാണ് ആം ആദ്മി അതിഷിയെ കാണുന്നത്.
അംബേദ്കറിന്റെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങള്‍ക്ക് മുന്നിലാണ് രണ്ട കേസേരയും ഉള്ളത്. അതേസമയം അതിഷിയുടേത് നാടകമെന്ന് ബിജെപി വിമര്‍ശിച്ചു. ഡമ്മി മുഖ്യമന്ത്രിയാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
ഡൽഹിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയും മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ് അതിഷി. അതിഷിയെ കുറിച്ചറിയാം:- ഉള്ളിലും പുറത്തും പ്രതിരോധത്തിനും പോരാട്ടത്തിനും അതിഷി; കെജ്രിവാളിന്റെ ഡമ്മി മുഖ്യമന്ത്രിയാകുമോ? പുത്തൻ പാത തീർക്കുമോ?