കക്കൂസ് കഴുകാനല്ല എം.പിയായതെന്ന് പ്രജ്ഞ്യ സിംഗ് ഠാക്കൂര്‍; തറ വൃത്തിയാക്കിയിട്ട് പോയാല്‍ മതിയെന്ന് ബി.ജെ.പി

സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി തറ തൂത്തുവാരി വൃത്തിയാക്കണമെന്ന് പ്രജ്ഞ്യ സിംഗ് ഠാക്കൂര്‍ എം.പിക്ക് ബി.ജെ.പിയുടെ കര്‍ശന നിര്‍ദ്ദേശം.
ജനങ്ങളോട് സംവദിക്കുന്നതിനിടെ, നിങ്ങളുടെ കക്കൂസുകളും ഓടയും വൃത്തിയാക്കാനല്ല താന്‍ എം.പിയായതെന്ന് പ്രജ്ഞ്യ പറയുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നെലെയാണ് പാര്‍ട്ടി പ്രജ്ഞ്യ സിംഗ് ഠാക്കൂറിന് കര്‍ശന നിര്‍ദേശം നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് എന്ന ആശയത്തിന് വിരുദ്ധമായ പരാമര്‍ശം നടത്തിയ സാഹചര്യത്തിലാണ് പ്രജ്ഞ്യയെ പാഠം പഠിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം രംഗത്തു വന്നത്. ഈ മാസാവസാനം നടത്തുന്ന ശുചീകരണ പ്രക്രിയയില്‍ നിര്‍ബന്ധമായും പ്രജ്ഞ്യ പങ്കെടുക്കണമെന്നും മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയോടുള്ള ഐക്യദാര്‍ഢ്യം തെളിയിക്കണമെന്നുമാണ് ഭോപ്പാല്‍ എം.പിക്ക് ബി.ജെ.പി നേതൃത്വം നല്‍കിയിരുന്ന അന്ത്യശാസനം.

Read more

ഭോപ്പാലിലെ കോലാറില്‍ നടക്കുന്ന സ്വച്ഛ് ഭാരത് ദൌത്യത്തിലാണ് പ്രജ്ഞ്യ പങ്കാളിയാകേണ്ടത്. തറ തൂത്തുവാരി വൃത്തിയാക്കി പദ്ധതിയോടുള്ള ഐക്യദാര്‍ഢ്യം തെളിയിക്കണെമെന്നാണ് നിര്‍ദേശം.