ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു; റഷ്യയ്ക്ക് സംഭാവന തേടി ട്വീറ്റ്

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്ന് രാവിലെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഉക്രൈനും റഷ്യയ്ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള ട്വീറ്റുകള്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഉക്രൈന് ജനതയ്ക്ക ഒപ്പം നില്‍ക്കുക, ഇവര്‍ക്കായി ക്രിപ്‌റ്റോ കറന്‍സിയില്‍ സ്വീകരിക്കും എന്നിങ്ങനെയായിരുന്നു ട്വീറ്റ്.

ട്വീറ്റ് കുറച്ച് നേരങ്ങള്‍ക്ക് ശേഷം പിന്‍വലിക്കപ്പെടുയും ചെയ്തു. ശേഷം റഷ്യയ്ക്ക് സഹായം വേണം എന്ന തരത്തിലുള്ള ട്വീറ്റുകളും അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. ക്രിപ്‌റ്റോ കറന്‍സികള്‍ സംഭാവനയായി സ്വീകരിക്കുമെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു. ഈ ട്വീറ്റും മിനിറ്റുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി. പിന്നീട് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് മാറ്റി ഐസിജി ഓണ്‍സ് ഇന്ത്യ എന്നാക്കുകയും ചെയ്തു.

ഹാക്കിംഗ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അധികൃതര് വേണ്ട നടപടികള്‍ സ്വീകരിച്ചു. അക്കൗണ്ട് തിരിച്ചെടുത്തെന്നും അധികൃതര്‍ അറിയിച്ചു. സംഭവം വിദഗ്ദ സംഘം അന്വേഷിക്കുകയാണ് എന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.