ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; ആറ് പേര്‍ മരിച്ചു

ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. ബറൂച്ച് ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സ്‌ഫോട്‌നം നടന്നത്. ആറ് തൊഴിലാളികള്‍ പൊള്ളലേറ്റ് മരിച്ചു.

അഹമ്മദാബാദില്‍ നിന്ന് 235 കിലോമീറ്റര്‍ അകലെയുള്ള ദഹേജ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന യൂണിറ്റിലാണ് അപകടം നടന്നത്. റിയാക്ടര്‍ പൊട്ടിത്തെറിച്ചതോടെ ഫാക്ടറിയ്ക്ക് തീപിടിക്കുകയായിരുന്നു. ഈ സമയം റിയാക്ടറിനു സമീപം ജോലി ചെയ്തിരുന്ന ആറ് പേരാണ് മരിച്ചതെന്ന് ബറൂച്ച് പൊലീസ് സൂപ്രണ്ട് ലീന പാട്ടീല്‍ പറഞ്ഞു.

മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. മറ്റാര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read more

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഗബറൂച്ചിലെ ദഹേജ് വ്യാവസായിക മേഖലയില്‍ രാസവസ്തു നിര്‍മ്മാണ യൂണിറ്റിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.