'ഇന്ത്യയില്‍ ജനിച്ചു, ഇന്ത്യയില്‍ തന്നെ മരിക്കും'; ദ ടെലഗ്രാഫിന്റെ തലക്കെട്ടില്‍ ഇടംനേടി പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കൊച്ചിയില്‍ നടന്ന മുസ്ലിം സംഘടനകളുടെ പ്രതിഷേധ സമ്മേളനം

ഇംഗ്ലീഷ് പത്രമായ ദ ടെലഗ്രാഫിന്റെ മുൻ താളിലെ പ്രധാന തലക്കെട്ടില്‍ ഇടംനേടി പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ നടന്ന വിവിധ മുസ്ലിം സംഘടനകളുടെ പ്രതിഷേധ റാലിയും സമ്മേളനവും. ഇന്ത്യയില്‍ ജനിച്ചു, ഇന്ത്യയില്‍ തന്നെ മരിക്കും എന്ന തലക്കെട്ടോടെ പ്രതിഷേധ സമ്മേളനത്തിന്റെ ആകാശ ചിത്രം സഹിതമാണ് “ദ ടെലഗ്രാഫ്” പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Read more

പ്രതിഷേധ റാലി സമാധാനപരവും ശക്തവുമായിരുന്നു എന്ന തലക്കെട്ടില്‍ സമ്മേളനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടും ഒന്നാം പേജില്‍ നൽകിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ റാലിയോടെ ആരംഭിച്ച സമ്മേളനത്തിൽ വിവിധ മുസ്ളിം സംഘടനകൾ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ പരിപാടിയിൽ വ്യത്യസ്ത ആശയങ്ങൾ പിൻപറ്റുന്ന മുസ്ളിം സംഘടനകളുടെ നേതാക്കൾ ഒരേ വേദി പങ്കിടുന്നത് കേരള ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്.