വാഹനാപകടത്തെ തുടര്‍ന്ന് കാലിലെ എല്ല് പൊട്ടി ആശുപത്രിയിലെത്തിയ യുവാവിന് പ്ലാസ്റ്ററിന് പകരം കാര്‍ഡ്‌ബോര്‍ഡ് കെട്ടി ആരോഗ്യ പ്രവര്‍ത്തകര്‍. ബിഹാറിലെ മുസഫര്‍പൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ബൈക്കില്‍ മിനാപൂരിലേക്ക് യാത്ര ചെയ്ത നിതീഷ് കുമാര്‍ എന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തെ തുടര്‍ന്ന് നിതീഷ് കുമാറിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ യുവാവിന്റെ കാലില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്ന് അറിയിച്ച് ആശുപത്രി ജീവനക്കാര്‍ യുവാവിന്റെ കാലില്‍ കാര്‍ഡ്‌ബോര്‍ഡ് കെട്ടിവയ്ക്കുകയായിരുന്നു.
Read more
നിതീഷ് കുമാറിന്റെ ബന്ധുക്കലെത്തി ഇയാളെ മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം മെഡിക്കല്‍ കോളേജില്‍ യുവാവിന്റെ കാലിന് പ്ലാസ്റ്റര്‍ ചെയ്‌തെങ്കിലും ഇയാള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.