കൊൽക്കത്തയിൽ യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസ്; കോടതി വിധി ഇന്ന്

കൊൽക്കത്തയിലെ ആർജികർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ ഇന്ന് കോടതി വിധി പറയും. കൊൽക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറയുന്നത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ സഞ്ജയ് റോയിയാണ് കേസിലെ ഏക പ്രതി. സിബിഐയാണ് കേസന്വേഷിച്ചത്.

സുപ്രീംകോടതിയും ഹൈക്കോടതിയും നിർണായക ഇടപെടൽ നടത്തിയ സംഭവത്തിൽ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറയുന്നത്. 2024 കഴിഞ്ഞ വർഷം ഓ​ഗസ്റ്റ് ഒമ്പതിനാണ് ആർജികർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

Read more

സാക്ഷിപ്പട്ടികയിൽ 128 പേരുണ്ട്. സംഭവത്തെ തുടർന്ന് ബംഗാളിൽ തുടങ്ങിയ ഡോക്ടർമാരുടെ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.