വിസ കൈക്കൂലി കേസ്: കാര്‍ത്തി ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടില്‍ സിബിഐ റെയ്ഡ്. സിബിഐയുടെ അവസാന റെയ്ഡില്‍ കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യയുടെ അലമാരകളിലൊന്ന് ഓപ്പറേഷന്‍ സമയത്ത് അവര്‍ അവിടെ ഇല്ലാതിരുന്നതിനാല്‍ പരിശോധിക്കാനായിരുന്നില്ല. അവര്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സിബിഐ വീണ്ടും എത്തിയത്.

താപവൈദ്യൂതി നിലയിത്തിന്റെ നിര്‍മ്മാണത്തിന് ചൈനീസ് പൗരന്മാര്‍ക്ക് വിസ നല്‍കാന്‍ അന്‍പത് ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന്റെ ദില്ലിയിലെ വസതിയിലടക്കം രാജ്യത്തെ പത്ത് ഇടങ്ങളില്‍ സിബിഐ ഇന്നലെ പരിശോധന നടന്നി.

ഡല്‍ഹി, മുംബൈ, ചെന്നൈ, ഒഡീഷ, കര്‍ണാടക, തമിഴ്നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലായിരുന്നു അന്ന് റെയ്ഡ് നടന്നത്. ഡിജിറ്റല്‍ തെളിവുകളും സാമ്പത്തിക രേഖകളും കണ്ടെത്തിയെന്നാണ് വിവരം സിബിഐ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്നും പ്രതിസ്ഥാനത്ത് താനില്ലെന്നുമായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ അന്നത്തെ പ്രതികരണം.

2010 മുതല്‍ 2014 കാലയളവില്‍ കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളിലാണ് സിബിഐ ഉന്നമിടുന്നത്. പഞ്ചാബിലെ മാനസയിലെ താപവൈദ്യുതി നിലയത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ചൈനയില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് വീസ നല്‍കാനും നിലവിലുള്ളവര്‍ക്ക് വീസ നീട്ടാനും കരാര്‍ കമ്പനി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. എ

ന്നാല്‍ ഇതില്‍ തടസം നേരിട്ടതോടെ കാര്‍ത്തി ചിദംബരം വഴി ഇടപെടലിന് കമ്പനി നീക്കം നടത്തി. ഇതിനായി 50 ലക്ഷം രൂപ കാര്‍ത്തിക്ക് നല്‍കിയെന്നാണ് സിബിഐ പറയുന്നത്. ഒരു മാസത്തിനുള്ളില്‍ 263 പേര്‍ക്ക് വീസയും ലഭിച്ചു. ചെന്നൈയിലെ ഇടനിലക്കാരന്‍ വഴി മുംബൈ കമ്പനിയുടെ പേരിലാണ് ഇടപാട് നടന്നതെന്നാണ് സിബിഐ പറയുന്നത്. കേസില്‍ കാര്‍ത്തിയുടെ വിശ്വസ്തന്‍ ഭാസ്‌ക്കര്‍ രാമന്‍ അടക്കം അഞ്ച് പേര്‍ പ്രതികളാണ്.