സെര്‍വിക്കല്‍ കാന്‍സര്‍: തദ്ദേശീയ പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ

സെര്‍വിക്കല്‍ കാന്‍സറിനെതിരെ (ഗര്‍ഭാശയ ഗള കാന്‍സര്‍) ആദ്യ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ. ഇന്ത്യന്‍ മെഡിക്കല്‍ ചരിത്രത്തിലെ സുപ്രധാന നേട്ടം കൈവരിച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ അദര്‍ പുനെവാല പ്രഖ്യാപിച്ചു.

മാസങ്ങള്‍ക്കുള്ളില്‍ ഈ വാക്‌സിന്‍ വിപണിയിലെത്തും. 200 രുപ മുതല്‍ 400 രൂപ വരെയായിരിക്കും വാക്‌സിന്റെ വിലയെന്നും അദാര്‍ പുനെവാല വ്യക്തമാക്കി.

Read more

സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ക്വാഡ്രിവാലന്റ് ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ (quadrivalent Human Papilloma Virus – qHPV) പ്രതിരോധിക്കുന്നതാണ് ഈ വാക്‌സിന്‍. അര്‍ബുദ ചികിത്സാ രംഗത്ത് നിര്‍ണായക നീക്കമാകും ഈ വാക്‌സിന്റെ വരവെന്നാണ് വിദഗ്ധര്‍ പറയുന്നത്.