ബലാത്സം​ഗത്തില്‍ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങൾ രാഹുൽ ഗാന്ധി പങ്കുവെച്ചു; ട്വിറ്ററിന് നോട്ടീസ്

ഡൽഹിയിലെ കന്റോൺമെന്റ് പ്രദേശത്ത് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഒമ്പത് വയസ്സുകാരിയുടെ കുടുംബത്തിനോടപ്പമുള്ള ചിത്രം കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പങ്ക് വെച്ച സംഭവത്തിൽ ട്വിറ്ററിനെതിരെ നടപടി.

ട്വിറ്റർ ഇന്ത്യക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നോട്ടീസ് നൽകി. രാഹുലിന്റെ ട്വീറ്റ് പെൺകുട്ടിയെ തിരിച്ചറിയാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അത് നീക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

ബുധനാഴ്ച രാവിലെ കുട്ടിയുടെ വീട്ടിൽ രാഹുൽ ​ഗാന്ധി സന്ദർശനം നടത്തിയിരുന്നു. ഈ ചിത്രങ്ങൾ ചിത്രങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്റർ ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചതായി ശിശുസംരക്ഷണ സമിതി വൃത്തങ്ങൾ അറിയിച്ചു.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് അവളെ തിരിച്ചറിയാൻ ഇടയാക്കുന്നത് പോക്‌സോ നിയമത്തിന്റെ ലംഘനമാണെന്നും അതിനാൽ ട്വീറ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടാമ് നോട്ടീസ് നൽകിയത്.

ഉത്തർപ്രദേശിലെ ഹത്രാസിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒരു ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലും യുവതിയുടെ മൃതശരീരം കുടുംബത്തിന്റെ അറിവോടെയല്ലാതെ ബലമായി ദഹിപ്പിച്ചിരുന്നു.

കൊല്ലപ്പെട്ട പെൺകുട്ടിയെ “രാഷ്ട്രത്തിന്റെ മകൾ” എന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. “ദളിതന്റെ കുട്ടിയും രാജ്യത്തിന്റെ മകളാണ്,” സംഭവത്തിന്റെ വാർത്താ റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ട് സഹിതം അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.