കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ ലോണ്‍ വൂള്‍ഫ് അറ്റാക്കിനാണു പ്ലാനിട്ടതെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്. ജനക്കൂട്ടത്തിനിടയിലേക്ക് ആയുധങ്ങളുമായി ഒറ്റയ്‌ക്കെത്തി ആക്രമണ പരമ്പര നടത്തുന്നതാണു ലോണ്‍ വൂള്‍ഫ് മോഡല്‍ ആക്രമണം.
ദീപാവലിയുടെ തലേന്ന് ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താനായിരുന്നു ജമേഷ മുബിന്റെ പദ്ധതി. ഇതിനായി കോട്ടേമേഡ് സംഗമേശ്വര ക്ഷേത്രം, മുണ്ടിവിനായക ക്ഷേത്രം, കോനിയമ്മന്‍ കോവില്‍ എന്നിവടങ്ങളിലാണ് നിരീക്ഷണം നടത്തിയത്. ഇതുസംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എയ്ക്കു ലഭിച്ചു.
ഒറ്റയ്ക്കുള്ള ചാേവര്‍ ആക്രമണമായിരുന്നു ലക്ഷ്യം. പരിചയക്കുറവ് മൂലം ലക്ഷ്യമിട്ടതിനു മുന്‍പേ കാറില്‍ സ്‌ഫോടനമുണ്ടായതാണു വന്‍അത്യാഹിതം ഒഴിവാക്കിയത്. എന്നാല്‍ ആസൂത്രണത്തിലും സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിലും നിരവധി പേര്‍ പങ്കാളികളായിരുന്നുവെന്നും കണ്ടെത്തി. ജമേഷ മുബിന്‍, അസ്ഹറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരാണു ഗാന്ധിപാര്‍ക്കിലെ ബുക്കിംഗ് കേന്ദ്രത്തില്‍ നിന്നാണ് പാചകവാതക സിലിണ്ടറുകള്‍ വാങ്ങിയത്.
ഉക്കടത്ത് ലോറിപേട്ടയ്ക്ക് സമീപമുള്ള മാര്‍ക്കറ്റില്‍ നിന്നാണ് കാറില്‍ നിന്നു കണ്ടെടുത്ത ആണികളും ഗോലികളും സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാനുള്ള മൂന്ന് മെറ്റല്‍ ക്യാനുകളും വാങ്ങിയത്. പാചകവാതകത്തിനൊപ്പം ആണിയും മാര്‍ബിളും വെടിമരുന്നും ഉള്‍പ്പെടെ ഉപയോഗിച്ചത് സ്‌ഫോടനത്തിന്റെ ആഘാതം വര്‍ധിപ്പിക്കാനാണ് അറസ്റ്റിലായവരുെട മൊഴി
Read more
കോയമ്പത്തൂര്‍ സ്ഫോടനം ചാവേര്‍ ആക്രമണം തന്നെയെന്നതിന് നിര്‍ണായക തെളിവ് തുടക്കത്തില്‍ തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തു.’തന്റെ മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം’, ‘സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണം’. സ്ഫോടനത്തിന്റെ തലേദിവസമാണ് ഈ വാചകം ജമേഷ മുബീന്‍ തന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് ആയിട്ടത്. വാട്സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം പുറത്ത് വിട്ടിട്ടില്ല.