കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പ് ധാരണ തുടരാമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലെ അടവുനയ നിലപാട് തുടരാമെന്നാണ് കേന്ദ്രകമ്മിറ്റിയുടെ പൊതു നിലപാട്. അതേസമയം ബിജെപിക്കെതിരെ മതേതര പ്രാദേശിക കക്ഷികളെ ഒന്നിപ്പിക്കണമെന്നും കേന്ദ്രകമ്മിറ്റി നിലപാടെടുത്തു.
രാഷ്ട്രീയപ്രമേയ രൂപ രേഖാ ചര്‍ച്ചയിലാണ് കോണ്‍ഗ്രസുമായി ധാരണ ആവശ്യമെന്ന നിലപാടില്‍ പൊതു ധാരണ രൂപം കൊണ്ടത്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി ധാരണ ആവശ്യമെന്ന നിലപാട് സിസി അംഗങ്ങള്‍ എടുക്കുകയായിരുന്നു. നേരത്തെ പോളിറ്റ് ബ്യൂറോയില്‍ എടുത്ത കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന നിലപാട് കേരള ഘടകം കേന്ദ്രകമ്മിറ്റിയിലും ആവര്‍ത്തിച്ചു.
എല്ലാ ജനാധിപത്യ, മതേതര കക്ഷികളോടും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസുമായി ധാരണ തുടരാവുന്നതാണെന്നും കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഹൈദരബാദ് പാര്‍ട്ടികോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി ധാരണായാകമെന്ന നിലപാട് പാര്‍ട്ടി സ്വീകരിച്ചിരുന്നു. ഇത് തുടരണമെന്നാണ് പൊതു അഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ സഖ്യത്തില്‍ കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് പോകരുതെന്ന മുന്നറിയിപ്പും ചര്‍ച്ചയില്‍ ഉയര്‍ന്നു.
Read more
വര്‍ഗീയതയോട് കീഴടങ്ങിയ നിലപാടാണ് കോണ്‍ഗ്രസിന്റേത് എന്ന് കുറ്റപ്പെടുത്തിയ കേരളത്തില്‍ നിന്നുള്ള സിസി അംഗങ്ങള്‍ കോണ്‍ഗ്രസുമായുള്ള ധാരണ തിരിച്ചടിയാകുമെന്നും ആവര്‍ത്തിച്ചു. കേന്ദ്ര കമ്മിറ്റിയില്‍ രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ ചര്‍ച്ച ചെയ്ത ശേഷം അന്തിമ രൂപം നല്‍കാന്‍ വീണ്ടും പോളിറ്റ് ബ്യൂറോ യോഗം ചേരും.