പഞ്ചാബ് കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ രാജിയിലേക്കെന്ന് സൂചന. അമരീന്ദറിനോട് മാറി നിൽക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതയാണ് റിപ്പോർട്ട്.
അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ചേരുന്ന നിയമസഭ കക്ഷി യോഗം നിർണായകമാകും.
അമരീന്ദർ സിങ്ങും പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ധുവും തമ്മിലുള്ള തർക്കത്തെ തുടർന്ന് നേതൃമാറ്റമെന്ന സമ്മർദ്ധത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് എന്നാണ് വിവരം.
ആകെയുള്ള 80 കോൺഗ്രസ് എംഎൽഎമാരിൽ 40 പേർ സിദ്ധുവിനൊപ്പമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കിനിൽക്കെ നേതൃമാറ്റം കൊണ്ടുവന്നു പ്രശ്നപരിഹാരത്തിനാണ് ഹൈക്കമാൻഡ് ശ്രമം.
Read more
അമരീന്ദർ സിംഗ് സോണിയ ഗാന്ധിയുമായി സംസാരിച്ചു. അപമാനം സഹിച്ച് പാർട്ടിയിൽ തുടരണോയെന്നാണ് അമരീന്ദർ സിംഗിന്റെ നിലപാട്.