പാന്‍ കാര്‍ഡ്-ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള തീയ്യതി നീട്ടി

പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ടെന്ന് കേന്ദ്ര നേരിട്ടുള്ള നികുതി ബോര്‍ഡ് (സി.ബി.ഡി.ടി)  അറിയിച്ചു. നേരത്തെ സമയപരിധി സെപ്റ്റംബര്‍ 30 ആയിരുന്നു. ഏഴാം തവണയാണ് വ്യക്തികള്‍ക്ക് അവരുടെ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടുന്നത്

ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിലൂടേയൊ എസ്.എം.എസിലൂടേയൊ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാം. എന്നാല്‍, പേരിലോ ജനനതീയതിയിലോ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ ഇത് സാധ്യമാവില്ല. കഴിഞ്ഞ പൊതുബജറ്റില്‍ പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രധാന ആധാര്‍ പദ്ധതി ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും ഐ-ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ അനുവദിക്കുന്നതിനും ബയോമെട്രിക് ഐഡി നിര്‍ബന്ധമായി തുടരുമെന്ന് വാദിച്ചിരുന്നു.

.