സോനംമാര്‍ഗില്‍ ടണല്‍ നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് നേരെ ഭീകരരുടെ ആക്രമണം; ഡോക്ടറും അഞ്ച് തൊഴിലാളികളും കൊല്ലപ്പെട്ടു; അപലപിച്ച് ഗഡ്കരിയും ഒമര്‍ അബ്ദുള്ളയും

ജമ്മു കാശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ഗന്‍ദെര്‍ബല്‍ ജില്ലയിലുള്ള ഗഗന്‍ഗിറിലാണ് ഭീകരാക്രമണം ഉണ്ടായത്. സോനംമാര്‍ഗിലെ ടണല്‍ നിര്‍മ്മാണത്തിന് എത്തിയ തൊഴിലാളികള്‍ താമസിച്ചിരുന്ന ക്യാംപിനു നേര്‍ക്ക് തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. മരിച്ചവരില്‍ ഒരാള്‍ ഡോക്ടറാണ്. മരിച്ച ബാക്കിയുള്ളവര്‍ അതിഥി തൊഴിലാളികളാണ്.

തൊഴിലാളികള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബാഗംങ്ങളെ തന്റെ ദുഖം അറിയിക്കുന്നതായും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എക്‌സില്‍ കുറിച്ചു.

Read more

തൊഴിലാളികള്‍ക്കു നേരെ നടന്ന ആക്രമണത്തെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഭീരുത്വവും നീചവുമെന്നു വിശേഷിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ശ്രീനഗറിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. പരിക്കേറ്റവര്‍ പൂര്‍ണ്ണ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും അദേഹം പറഞ്ഞു.