ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കര്‍ണാടക പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജഗദീഷ് ഷെട്ടാറിന് കോണ്‍ഗ്രസ് അംഗത്വം കൈമാറി. ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസ് പതാക കൈമാറി. സിറ്റിംഗ് മണ്ഡലമായ ഹുബ്ബള്ളി- ധാര്‍വാഡ് സെന്‍ട്രലില്‍ ഷെട്ടാര്‍ മത്സരിക്കും.
Read more
ആറു തവണ എം.എല്‍.എയായ 67 കാരനായ ഷെട്ടാര്‍, ബി.ജെ.പിയുമായി മൂന്നു ദശാബ്ദക്കാലമായുള്ള ബന്ധമാണ് ഉപേക്ഷിച്ചത്. ഇന്നലെ എം.എല്‍.എ പദവിയും ബി.ജെ.പി അംഗത്വവും ഷെട്ടാര്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് ഇദേഹത്തെ പാര്‍ട്ടിയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ക്ഷണിച്ചിരുന്നു. ബിജെപി സീറ്റ് നല്‍കില്ലെന്ന് വ്യക്തമായതോടെതാണ് അദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സിറ്റിംഗ് മണ്ഡലമായ ഹുബ്ബള്ളി- ധാര്‍വാഡ് സെന്‍ട്രലില്‍ സീറ്റ് നല്‍കണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്നും ജഗദീഷ് ഷെട്ടാര്‍വ്യക്തമാക്കിയിരുന്നു. ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത് ബിജെപി ക്യാമ്പുകളെ ഞെട്ടിച്ചിട്ടുണ്ട്.