കര്‍ഷകര്‍ സമരം കടുപ്പിക്കുന്നു; സമരം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കുന്നു; രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയും

രാജ്യത്ത് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം പുതിയ തലത്തിലേക്ക്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ മറ്റെന്നാള്‍ ഡല്‍ഹിയിലെത്തി പ്രതിഷേധിക്കും.

പത്തിന് രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സമരത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നും കിസാന്‍ മസ്ദൂര്‍ മോര്‍ച്ച കോ-ഓര്‍ഡിനേറ്റര്‍ സര്‍വാന്‍ സിംഗ് പന്ദേര മാധ്യമങ്ങളോട് വ്യക്തമാക്കി.

Read more

പഞ്ചാബിലും ഹരിയാനയിലുമുള്ള കര്‍ഷകര്‍ അതിര്‍ത്തികളായ ശംഭുവിലും ഖനൗരിയിലും ദബ്വാലിയിലും കാവല്‍ തുടരും. സമരം കൂടുതല്‍ കടുപ്പിക്കുന്നതിന്റെ ഭാഗമാണ് ട്രെയിന്‍ തടയലെന്ന് കര്‍ഷകസമര നേതാക്കള്‍ അറിയിച്ചു.