വിപ്ലവ ഗായകൻ ഗദ്ദർ അന്തരിച്ചു; അന്ത്യം 74 ാം വയസിൽ

വിപ്ലവ ഗായകനും. മുൻ നക്‌സലൈറ്റുമായ ഗദ്ദർ അന്തരിച്ചു. 74 വയസ്സായിരുന്നു. ഗുമ്മാഡി വിത്തൽ റാവു എന്ന തന്റെ യഥാർത്ഥ പേരിനേക്കാൾ സ്റ്റേജ് നാമത്തിൽ പ്രശസ്തനായ ഗദ്ദർ, ഹൈദരാബാദിലെ അപ്പോളേോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശസ്തക്രിയക്കായാണ് ഗദ്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ ആരോഗ്യനില വഷളായി അന്ത്യം സംഭവിക്കുകയായിരുന്നു.

1980-കളിൽ ഒളിവിൽ പോകുകയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) അംഗമാവുകയും ചെയ്ത ഗദ്ദർ, സംഘടനയുടെ സാംസ്കാരിക വിഭാഗമായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകനായിരുന്നു.

തെലങ്കാന പ്രസ്ഥാനത്തിന്റെ പുനരുജ്ജീവനത്തോടെ, ഗദ്ദർ തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണത്തെ പിന്തുണച്ചു, ആദ്യകാലത്ത് മാവോയിസ്റ്റുകളുമായി നിലനിന്നിരുന്ന ബന്ധം പിന്നീട് അദ്ദേഹം ഒഴിവാക്കുകയായിരുന്നു.

2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഗദ്ദർ ജീവിതത്തിൽ ആദ്യമായി വോട്ട് ചെയ്തത്. അതുവരെ വോട്ട് ഒരു വ്യർത്ഥമായ ഒരു വ്യായാമമാണെന്ന് വിശ്വസിച്ചിരുന്നു,