മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി എയിംസിലെ എമര്‍ജന്‍സി വിഭാഗത്തിലാണ് മന്‍മോഹന്‍ സിംഗിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. 92 വയസ്സുകാരനായ മന്‍മോഹന്‍ സിംഗിനെ വ്യാഴാഴ്ച രാത്രിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി മന്‍മോഹന്‍ സിംഗിനെ ബാധിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയോടെ പെട്ടെന്ന് ശ്വാസതടസം രൂക്ഷമാകുകയായിരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എയിംസിലെ ഡോക്ടര്‍മാര്‍ മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.