കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനിരിക്കെ ഉത്തരാഖണ്ഡില്‍ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ സരിത ആര്യയെ ആണ് കോണ്‍ഗ്രസ് പുറത്താക്കിയത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനിരിക്കെയാണ് പാര്‍ട്ടി നടപടി. നേരത്തെ നൈനിറ്റാള്‍ സീറ്റ് സംബന്ധിച്ച് നേതൃത്വവുമായി സരിത കലഹിച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി പേരാണ് വിവിധ പാര്‍ട്ടികളില്‍ നിന്ന് മറുകണ്ടം ചാടിയത്. നേരത്തെ ഇത്തരക്കാര്‍ക്കെതിരെ ബിജെപിയും നടപടിയെടുത്തിരുന്നു.
Read more
കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിംഗ് റാവത്തിനെയും പുറത്താക്കിയിരുന്നു. കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നടപടിയെടുത്തത്.