മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം: മരണസംഖ്യ ഉയരുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

മഹാരാഷ്ട്രയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

അഹമ്മദ്‌നഗറിലെ ജില്ലാ ആശുപത്രിയില്‍ ഇന്നു രാവിലെ പതിനൊന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ കോവിഡ് വാര്‍ഡിലാണ് തീപടര്‍ന്നത്.

Read more

സംഭവ സമയത്ത് 17 കോവിഡ് രോഗികളാണ് വാര്‍ഡിലുണ്ടായിരുന്നത്. അതില്‍ പത്തുപേര്‍ രാവിലെ തന്നെ മരിച്ചിരുന്നു. സംഭവത്തില്‍ മഹരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഗാധ ദു:ഖം രേഖപ്പെടുത്തി.