IPL 2025: ഇതിലും വലിയ കളിയാക്കൽ സ്വപ്നത്തിൽ മാത്രം, ധോണിക്ക് എതിരെ വമ്പൻ വിമർശനവുമായി സെവാഗ്; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർസിബിയോട് ചെന്നൈ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്തായാലും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 50 റൺസിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതോടെ ചെന്നൈ ആരാധകർ അസ്വസ്ഥരാണ്. പ്രത്യേകിച്ച് ധോണിയുടെ കാര്യത്തിൽ. 197 റൺസ് പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് കളിയുടെ ഒരു പോയിന്റിൽ പോലും ആധിപത്യം സ്ഥാപിക്കാൻ ടീമിന് ആയില്ല എന്ന് പറയാം.

13-ാം ഓവറിൽ ശിവം ദുബെ പുറത്തായതോടെ അവിടെ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നിരുന്നാലും, രവീന്ദ്ര ജഡേജയ്‌ക്കൊപ്പം മധ്യനിരയിൽ ബാറ്റ് ചെയ്യാൻ എത്തിയത് ആർ. അശ്വിനായിരുന്നു. 16-ാം ഓവറിൽ അശ്വിൻ പുറത്താകുമ്പോഴേക്കും മത്സരം സി.എസ്.കെയുടെ കൈകളിൽ നിന്ന് ഏറെക്കുറെ വഴുതി പോയിരുന്നു. ധോണി ആകട്ടെ 16 പന്തിൽ നിന്ന് 30 റൺസുമായി പുറത്താകാതെ നിന്നുകൊണ്ട് ആരാധകരിൽ കുറെ പേരെ ഹാപ്പി ആക്കിയെങ്കിലും അതുകൊണ്ട് ഒരു ഗുണവും ആർക്കും ഉണ്ടായില്ല. ധോണി ഇത്രയും വൈകി ബാറ്റ് ചെയ്യാൻ ഇറങ്ങിയതിൽ ആരാധകർ ആരും തന്നെ ഹാപ്പിയല്ല.

എന്തായാലും മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ധോണിയെ കളിയാക്കി രംഗത്ത് എത്തിയിരിക്കുന്നു. ധോണി പതിവിലും നേരത്തെ ഇറങ്ങിയെന്നാണ് സെവാഗ് പറഞ്ഞത്. മത്സരത്തിന് ശേഷം ധോണി ഇത്ര വൈകിയിറങ്ങിയതിനെ ഏവരും പരിഹസിച്ചപ്പോൾ സെവാഗ് പറഞ്ഞത് ഇങ്ങനെ: “അവൻ നേരത്തെ ഇറങ്ങി അല്ലേ? നമ്മൾ ഇതിനെക്കുറിച്ചാണ് സംസാരിക്കുന്നത് പോലും. അയാൾ വന്നപ്പോൾ 16 ഓവറുകൾ പൂർത്തിയായിരുന്നു. അവൻ യഥാർത്ഥത്തിൽ 19-ാം ഓവറിലോ 20-ാം ഓവറിലോ ആണ് വരുന്നത്. അതുകൊണ്ട് അവൻ നേരത്തെ എത്തി.” അദ്ദേഹം പറഞ്ഞു.

എന്തായാലും വമ്പൻ വിമർശനമാണ് ധോണി ഏറ്റുവാങ്ങുന്നത്.

View this post on Instagram

A post shared by House Dankister (@house_dankister)