പുത്തൻനിയമങ്ങളും, വിലക്കുകളുമായി വാർത്തകളിൽ നിറഞ്ഞ് ഗുജറാത്തിലെ താക്കൂർ സമുദായം. അവിവാഹതകളായ യുവതികൾക്ക് ഇനി മുതൽ മൊബൈൽ നൽകേണ്ടതില്ലെന്ന വ്യത്യസ്തമായ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് താക്കൂർ സമുദായം.
ഇനി മുതൽ പ്രണയിച്ച് വിവാഹം കഴിക്കുന്നത് കുറ്റകരവും , മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കർശനവിലക്കും ബാണസ്കന്ദ ജില്ലയിലെ താക്കൂർ സമുദായത്തിന് ബാധകമാകും.
അവിവാഹിതകളായ സ്ത്രീകൾക്ക് മൊബൈൽ നൽകിയാൽ അവരുടെ മാതാപിതാക്കൾ ഉത്തരവാദികളായിരിക്കും. കൂടാതെ കോളജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മൊബൈൽ നൽകിയാൽ മൊബൈലിൽ കളിച്ച് സമയം കളയുമെന്നും അതിനാൽ ഫോൺ ഉപയോഗം കർശനമായി വിലക്കണമെന്നുമാണ് സമുദായ തലവൻമാരിലൊരാൾ അഭിപ്രായപ്പെട്ടത്.
Read more
പഠനനിലവാരം മെച്ചപ്പെടുത്താനായി ലാപ്ടോപ്പുകളും , ടാബ്ലറ്റുകളും നൽകുമെന്നും ദന്തിവാദ താക്കൂർ നേതാവ് സുരേഷ് താക്കൂർ വ്യക്തമാക്കി. പ്രണയിച്ച് വിവാഹിതരായാൽ 1.5 ലക്ഷം മുതൽ 2 ലക്ഷം വരെ ഈടാക്കും. ആഡംബര വിവാഹങ്ങൾ ഒഴിവാക്കി പകരം ആ തുക പഠനാവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്നും സുരേഷ് താക്കൂർ പറഞ്ഞു.