നിയന്ത്രണ രേഖയിൽ വീണ്ടും ചൈനയുടെ പ്രകോപനം; അതിർത്തി ലംഘിച്ചെത്തിയ ചൈനീസ് സൈനികരെ തടഞ്ഞുവെച്ച് നാട്ടുകാർ, മടക്കി അയച്ചു

അതിര്‍ത്തി ലംഘിച്ച് കടന്നുകയറാനുള്ള ചൈനീസ് സേനയുടെ ശ്രമം ഇന്ത്യന്‍ സൈന്യവും നാട്ടുകാരും ചേര്‍ന്ന് ചെറുത്തു. ലേയിലാണ് ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റമുണ്ടായത്. രണ്ടു വാഹനങ്ങളിലായി എത്തിയ സൈനികര്‍ ലഡാക്കിലെ ലേയുടെ കിഴക്ക് ഭാഗത്തിന് 135 കിലോമീറ്റര്‍ അകലെ ന്യോമയില്‍ പ്രവേശിക്കുന്നതായാണ് പ്രദേശവാസികൾ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാകുന്നത്.

ന്യോമയില്‍ ഇവരെ കാലികളെ മേയ്ക്കാനെത്തിയ നാട്ടുകാര്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് ഐടിബിപി സേന ഉദ്യോഗസ്ഥരെത്തി ഇവരെ മടക്കി അയച്ചു.

Read more

സൈനിക വേഷത്തില്‍ അല്ലാതെ, സാധാരണക്കാരുടെ വേഷത്തിലാണ് ചൈനീസ് സേന എത്തിയത്. ഐടിബിപി എത്തുന്നതു വരെ ഗ്രാമീണര്‍ ചൈനീസ് പട്ടാളത്തെ തടഞ്ഞുവെച്ചു. ഞായറാഴ്ചയാണ് ഇതിന്റെ  ദൃശ്യങ്ങള്‍ പുറത്തു വന്നത്.