ആഭ്യന്തര വിപണിയിലെ വിലക്കയറ്റം; ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്രം

രാജ്യത്തെ ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര വിപണിയില്‍ ഗോതമ്പിന്റെ വില കുതിച്ചുയരുകയാണ്. ഇതേ തുടര്‍ന്നാണ് ഗോതമ്പ് കയറ്റുമതിക്ക് താത്ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ധാന്യവില വര്‍ധിച്ചിട്ടും ഗോതമ്പ് കയറ്റുമതി തുടരുന്നതിന് എതിരെ വിവിധ കോണുകളില്‍നിന്നു പ്രതിഷേധം ഉയര്‍ന്നിരുന്നു. കയറ്റുമതി രാജ്യത്ത ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് മേയ് 13 മുതല്‍ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉള്ളി വിത്തുകളുടെ കയറ്റുമതിയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read more

നിലവില്‍ ഒപ്പിട്ട കരാറുകളിലെ കയറ്റുമതികള്‍ക്ക് നിരോധനം ബാധകമല്ല. മറ്റ് രാജ്യങ്ങളില്‍ ഭക്ഷ്യ പ്രതിസന്ധി ഉണ്ടാകുകയാണെങ്കില്‍ സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുമതി നല്‍കുന്നതാണ്.