ഗുജറാത്തില്‍ ജിഗ്‌നേഷ് മേവാനി പിന്നില്‍

ഗുജറാത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വദ്ഗാം നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി പിന്നില്‍. ഗുജറാത്തിലെ പ്രധാന നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് വദ്ഗാം. പട്ടികജാതി സംവരണമുള്ള വഡ്ഗാം മണ്ഡലം പടാന്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ്.
മണിലാല്‍ വഗേലയെയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.

ആദ്യ ഫല സൂചനകള്‍ ലഭിക്കുമ്പോള്‍ ഗുജറാത്തില്‍ ബിജെപി 133 സീറ്റുകളിലും കോണ്‍ഗ്രസ് 36 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ഒന്‍പതിടത്ത് എഎപിയും മുന്നിലുണ്ട്.

Read more

ഹിമാചല്‍ പ്രദേശില്‍ ബിജെപി 34 സീറ്റുകളിലും കോണ്‍ഗ്രസ് 31 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹിമാചലില്‍ നടന്നക്കുന്നത്.