കശ്മീരില്‍ നിര്‍ണായക തീരുമാനം വന്നേക്കാമെന്ന സൂചനകള്‍ക്കിടെ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും ആഹ്വാനം ചെയ്ത് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. താന്‍ വീട്ടുതടങ്കലിലാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെയാണ് ജനങ്ങള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തത്.
താനും മറ്റു നേതാക്കളും വീട്ടുതടങ്കലിലാണെന്ന് ഒമര്‍ അബ്ദുള്ള ഞായറാഴ്ച രാത്രി ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കശ്മീരിലെ ജനങ്ങളോട് നിയമം കൈയിലെടുക്കരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. എന്താണ് കശ്മീരില്‍ നടക്കുന്നതെന്ന് തനിക്ക് യാതൊരു ധാരണയില്ലെന്നും പക്ഷേ, ഇതൊന്നും നല്ല ലക്ഷണമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
I believe I’m being placed under house arrest from midnight tonight & the process has already started for other mainstream leaders. No way of knowing if this is true but if it is then I’ll see all of you on the other side of whatever is in store. Allah save us 🙏🏼
— Omar Abdullah (@OmarAbdullah) August 4, 2019
ഊഹിക്കാന്‍ കഴിയാത്ത നിലയിലുള്ള പീഡനമാണ് നിലവില്‍ ഇന്ത്യ നേരിടുന്നതെന്നും ഇന്ത്യ ഉണരണമെന്നുമായിരുന്നു പി.ഡി.പി. നേതാവ് മെഹ്ബൂബ മുഫ്തിയുടെ ട്വീറ്റ്. ജമ്മുകശ്മീരിലെ ജനങ്ങളുടെ വായ്മൂടി കെട്ടിയിരിക്കുകയാണെന്നും ലോകം ഇത് കാണുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
അതിനിടെ, കശ്മീരില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയെന്നായിരുന്നു നിലവിലെ സംഭവവികാസങ്ങളോട് ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ പ്രതികരണം. ബി.ജെ.പി. അനുഭാവിയും മോദിയെ പിന്തുണയ്ക്കുകയും ചെയ്യുന്ന അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കംചെയ്താല്‍ കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അനുപം ഖേര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Kashmir Solution has begun.🇮🇳
— Anupam Kher (@AnupamPKher) August 4, 2019
Read more