കടകള്‍ തുറക്കാന്‍ അനുമതി നല്‍കി ലോക്ക് ഡൗണില്‍ വരുത്തിയ ഇളവ് മദ്യശാലകള്‍ക്കു ബാധകമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രലായം. മദ്യവില്‍പ്പനയ്ക്കു നേരത്തെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുമെന്ന് മന്ത്രാലയം വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.
ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ളിഷ്‌മെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കി ഇന്നലെ രാത്രിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഏതെല്ലാം കടകള്‍ തുറക്കാം എന്നതു സംബന്ധിച്ച് ആശയക്കുഴപ്പം വന്നതോടെ രാവിലെ മന്ത്രാലയം വിശദീകരണവുമായി രംഗത്തു വരികയായിരുന്നു.
ഗ്രാമപ്രദേശങ്ങളില്‍ ഷോപ്പിംഗ് മാളുകളില്‍ പ്രവര്‍ത്തിക്കുന്നത് ഒഴികയുള്ള എല്ലാ കടകളും തുറക്കാമെന്ന് വിശദീകരണത്തില്‍ പറയുന്നു. നഗര പ്രദേശങ്ങളില്‍ ഒറ്റയായി പ്രവര്‍ത്തിക്കുന്ന കടകളും റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലെ കടകളും തുറക്കാം. ചന്തകള്‍, മറ്റു വിപണന കേന്ദ്രങ്ങള്‍ എന്നിവയിലെ കടകള്‍ക്ക് അനുമതിയില്ല.
Read more
ഇ കൊമേഴ്‌സ് കമ്പനികള്‍ ഓണ്‍ലൈനിലൂടെ നടത്തുന്ന വില്‍പ്പനയ്ക്ക് അവശ്യ വസ്തുക്കള്‍ക്കു മാത്രമേ അനുമതിയുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ രോഗവ്യാപന സാധ്യതയുള്ള മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകള്‍ക്ക് ഇളവുകള്‍ ബാധകമല്ലെന്നും വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.