കെജ്രിവാളിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായി; ആംആദ്മി പാര്‍ട്ടിയില്‍ എംഎല്‍എമാരുടെ കൂട്ടരാജി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആംആദ്മി പാര്‍ട്ടിയില്‍ കൂട്ടരാജി. പാര്‍ട്ടിയുടെ ഏഴ് എംഎല്‍എമാരാണ് ഒറ്റ ദിവസം രാജി സമര്‍പ്പിച്ചിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായെന്ന് അറിയിച്ചാണ് എംഎല്‍എമാരുടെ കൂട്ടരാജി. തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് രാജി.

ഭാവന ഗൗര്‍, രോഹിത് മെഹറൗലിയ, രാജേഷ് ഋഷി, മഥന്‍ ലാല്‍,നരേഷ് യാദവ്, പവന്‍ ശര്‍മ്മ, ബിഎസ് ജൂന്‍ എന്നിവരാണ് രാജിവെച്ചത്. ഈ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് ആം ആദമി പാര്‍ട്ടി വിടാന്‍ നേതാക്കളെ പ്രേരിപ്പിച്ചത്. പാര്‍ട്ടിയ്ക്ക് മേലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് പാര്‍ട്ടി വിട്ട എംഎല്‍എമാര്‍ രാജി കത്തില്‍ പറയുന്നു.

Read more

അതേസമയം എംഎല്‍എമാരുടെ രാജിയില്‍ പ്രതികരിക്കാന്‍ ആംആദ്മി പാര്‍ട്ടി ഇതുവരെ തയ്യാറായില്ല. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ആംആദ്മി പാര്‍ട്ടിയെ വീണ്ടും കടന്നാക്രമിച്ചു. ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നതിന് ഹരിയാനയിലെ കര്‍ഷകരെ പഴിച്ചവരാണ് ആം ആദ്മി പാര്‍ട്ടി നേതാക്കളെന്ന് നരേന്ദ്രമോദി വിമര്‍ശിച്ചു.