നടനും രാഷ്ട്രീയക്കാരനുമായ മനോജ് തിവാരിയെ ഡൽഹി ബിജെപിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റി. പുതിയ അദ്ധ്യക്ഷനായി ആദേഷ് കുമാർ ഗുപ്ത ചുമതലയേൽക്കുമെന്ന് ബിജെപി അറിയിച്ചു.
മുൻ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയറാണ് ആദേഷ് ഗുപ്ത.
2016- ൽ ബിജെപി അദ്ധ്യക്ഷനായി നിയമിതനായ മനോജ് തിവാരിയെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തിന് ശേഷം അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ പാർട്ടി ആലോചിക്കുന്നുണ്ടായിരുന്നു.
ഡൽഹി തോൽവിക്ക് തൊട്ടുപിന്നാലെ രാജിവെയ്ക്കാൻ മനോജ് തിവാരി സന്നദ്ധനായിരുന്നെങ്കിലും പകരക്കാരനെ കണ്ടെത്തുന്നതു വരെ തുടരാൻ പാർട്ടി ആവശ്യപ്പെട്ടു എന്നാണ് ചില വൃത്തങ്ങൾ പറയുന്നത്.
ഭോജ്പുരി സിനിമകളിലെ ജനപ്രിയ ഗായകനും നടനുമായ തിവാരിക്ക്, അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) യെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ല.
Read more
അയൽസംസ്ഥാനമായ ഹരിയാനയിലെ ഒരു അക്കാദമിയിൽ ക്രിക്കറ്റ് കളിക്കാൻ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് അടുത്തിടെ മനോജ് തിവാരി വിവാദത്തിലായിരുന്നു.