കാത്തിരിപ്പിന് വിരാമമിട്ട് രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭയിലെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. എന്‍ഡിഎയുടെ വിജയത്തിന്റെ അമരക്കാരനും രാഷ്ട്രീയ ചാണക്യനുമായ അമിത് ഷായ്ക്കാണ് ആഭ്യന്തര വകുപ്പ്. പ്രതിരോധ വകുപ്പ് രാജ്നാഥ് സിംഗിനും, ധനകാര്യം നിര്‍മ്മല സീതാരാമനും വിദേശകാര്യം എസ്. ജയശങ്കറിനുമാണ്. കേരളത്തിൽ നിന്ന് മന്ത്രി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വി. മുരളീധരൻ വിദേശകാര്യ, പാര്‍ലിമെന്‍ററി വകുപ്പുകളിൽ സഹമന്ത്രിയാവും.
പിയൂഷ് ഗോയലിന് ഇക്കുറി റെയിൽവേക്ക് പുറമേ വാണിജ്യ വകുപ്പിന്‍റെ ചുമതല കൂടി നൽകി. സദാനന്ദഗൗഡയ്ക്ക് രാസവളവകുപ്പാണ് നൽകിയിരിക്കുന്നത്. രാം വിലാസ് പസ്വാന്‍ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയാകും . പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി, വനം, വാര്‍ത്താ വിനിമയ വകുപ്പുകൾ കൈകാര്യം ചെയ്യും. രമേഷ് പൊക്രിയാൽ മാനവ വിഭവശേഷി മന്ത്രിയാകും.
ധനകാര്യം നിർമ്മല സീതാരാമന് നൽകിയ നീക്കം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അമിത് ഷായ്ക്ക് അല്ലെങ്കിൽ പിയൂഷ് ഗോയലിന് ലഭിക്കുമെന്നായിരുന്നു പൊതു നിഗമനം.
25 മന്ത്രിമാർക്കാണ് 58 അംഗമന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്. ആദ്യമന്ത്രിസഭാ യോഗം വൈകിട്ട് അഞ്ചരയ്ക്കാണ് ചേരുക.
മറ്റു വകുപ്പുകള്‍ ഇങ്ങിനെ
Read more
രാംവിലാസ് പസ്വാന്‍- കണ്‍സ്യൂമര്‍-ഭക്ഷ്യ പൊതുവിതരണം
നരേന്ദ്രസിംഗ് തോമര്‍- കൃഷി, കര്‍ഷക ക്ഷേമം, ഗ്രാമവികസനം, പഞ്ചായത്തിരാജ്
രവിശങ്കര്‍ പ്രസാദ്- നിയമകാര്യം, ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ടെക്ട്‌നോളജി
ഹര്‍സിമ്രത് സിംഗ് കൗര്‍ ബാദല്‍- ഭക്ഷ്യ സംസ്‌കരണം
താവര്‍ ചന്ദ് ഗേലോട്ട്- സാമൂഹ്യനീതി
എസ്. ജയശങ്കര്‍- വിദേശകാര്യം
രമേഷ് പൊക്രിയാല്‍ നിഷാങ്ക്- മനുഷ്യ വിഭവശേഷി
അര്‍ജുന്‍ മുണ്ട- ആദിവാസി ക്ഷേമം
സ്മൃതി ഇറാനി- ടെക്‌സ്റ്റൈല്‍സ്- വനിതാ ശിശു ക്ഷേമം
ഹര്‍ഷ വര്‍ദ്ധന്‍ ആരോഗ്യ, കുടുംബ ക്ഷേമം, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഭൗമശാസ്ത്രം
പ്രകാശ് ജാവ്‌ദേക്കര്‍- പരിസ്ഥിതി, ഫോറസ്റ്റ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്
പിയൂഷ് ഗോയല്‍- റെയില്‍വേ, വാണിജ്യം, വ്യവസായം
ധര്‍മേന്ദ്ര പ്രധാന്‍- പെട്രോളിയം പ്രകൃതിവാതകം, സ്റ്റീല്‍
മുഖ്താര്‍ അബ്ബാസ് നഖ്വി- ന്യൂനപക്ഷ ക്ഷേമം
പ്രഹ്ലാദ് ജോഷി- പാര്‍ലമെന്ററി കാര്യം, കല്‍ക്കരി, ഘനനം
മഹേന്ദ്രനാഥ് പാണ്ഡേ- സ്‌കില്‍ ഡവലപ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്
അരവിന്ദ് ഗണപത് സാവന്ത്- ഘന-പൊതു വ്യവസായം
ഗിരിരാജ് സിംഗ്- മൃഗസംരക്ഷണം, ഡയറി, ഫിഷറീസ്
ഗജേന്ദ്ര സിംഗ് ഷെഖാവത്- ജലവകുപ്പ്