ഭീമ കൊറേഗാവ് സംഭവത്തില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ വെര്‍നോണ്‍ ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ ഓഗസ്റ്റ് 28- ന്, പരിഗണിക്കുന്ന വേളയില്‍ ബോംബെ ഹൈക്കോടതി ഗോൺസാൽവസിനോട് പത്തൊൻപതാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ലിയോ ടോൾസ്റ്റോയുടെ ക്ലാസിക് നോവലായ “യുദ്ധവും സമാധാനവും” എന്തുകൊണ്ട് അദ്ദേഹത്തിന്റെ ശേഖരത്തിൽ നിന്നും കണ്ടെത്തിയെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടു. “യുദ്ധവും സമാധാനവും മറ്റൊരു രാജ്യത്തെ യുദ്ധത്തെ കുറിച്ചാണ്. നിങ്ങൾ ഇത് കോടതിയിൽ വിശദീകരിക്കേണ്ടി വരും, ”ജസ്റ്റിസ് സാരംഗ് കോട്‌വാൾ പറഞ്ഞു. ജസ്റ്റിസ് സാരംഗ് കോട്‌വാളിന്റെ ഈ പരാമർശമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വിവാദമായിരിക്കുന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ട്രോളുകളിലെ ഇപ്പോഴത്തെ പ്രധാന “ഇര”. സോഷ്യൽ മീഡിയയിൽ “കുത്തിപൊക്കിയ” ഒരു വീഡിയോയിൽ നരേന്ദ്ര മോദി ലൈബ്രറിയിൽ വെച്ച് “യുദ്ധവും സമാധാനവും” പുസ്തകത്തിന്റെ താളുകൾ മറിച്ചു നോക്കുന്ന ദൃശ്യമാണ് മോദിയെ ട്രോളുകളുടെ “ഇരയാക്കിയത്”. ഇതോടെ സംഭവത്തിൽ ഇതുവരെ പഴികേട്ടിരുന്ന ജസ്റ്റിസ് സാരംഗ് കോട്‌വാളിന് അല്പം ആശ്വാസമായി.
https://twitter.com/free_thinker/status/1166959354412580865?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1166959354412580865&ref_url=https%3A%2F%2Fwww.doolnews.com%2Fwar-and-peace-even-prime-minister-narendra-modi-has-flipped-through-leo-tolstoy-s-classic.html
ഗോണ്‍സാല്‍വസിന്റെ വീട്ടില്‍ നടന്ന റെയ്ഡിനെ കുറിച്ച് പ്രോസിക്യൂഷന്‍ നടത്തിയ വിവരണത്തിനിടെയായിരുന്നു ജസ്റ്റിസ് സാരംഗ് കോട്‌വാളിന്റെ വിവാദ പരാമര്‍ശം. ലിയോ ടോള്‍സ്‌റ്റോയിയുടെ “യുദ്ധവും സമാധാനവും”, “മാര്‍ക്‌സിസ്റ്റ് ആര്‍ക്കൈവ്‌സ്”, ആനന്ദ് പട് വര്‍ദ്ധന്റെ ജയ് ഭീം കോമ്രേഡ് ഡോക്യുമെന്ററിയുടെ സി.ഡി എന്നിവയാണ് ഗോണ്‍സാല്‍വസിന്റെ വീട്ടില്‍നിന്ന് കിട്ടിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് വിവാദ പരാമര്‍ശം ജഡ്ജി നടത്തിയത്.
വസ്തുത പരിശോധിക്കുന്ന വെബ്‌സൈറ്റ് ആൾട്ട് ന്യൂസ് നടത്തുന്ന പ്രതിക് സിൻഹയാണ് മോദി ലൈബ്രറിയിൽ വെച്ച് “യുദ്ധവും സമാധാനവും” പുസ്തകത്തിന്റെ താളുകൾ മറിച്ച് നോക്കുന്ന പഴയ വീഡിയോ പോസ്റ്റ് ചെയ്തത്. അദ്വൈഡിസം എന്ന ട്വിറ്റർ അക്കൗണ്ടാണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത് അവരുടെ വാക്കുകൾ അനുസരിച്ച്, വീഡിയോ 2013-ൽ എടുത്തതാണ്.
വിനോദത്തിന്റെ ഉറവിടമായി ഈ വീഡിയോ മാറിയെങ്കിലും, ഗോൺസാൽവസിനോടുള്ള ജസ്റ്റിസ് കോട്‌വാളിന്റെ ചോദ്യത്തിലെ അസംബന്ധം ഇപ്പോഴും ചൂടുള്ള ചർച്ചയാണ്.
ഇത്തരം അസംബന്ധങ്ങളോട് പ്രതികരിക്കാനുള്ള ഏക മാർഗം യുദ്ധവും സമാധാനത്തിന്റെയും ഒരു പകർപ്പ് വാങ്ങുക എന്നതാണ് എന്ന് പ്രശസ്ത സംഗീതജ്ഞന്‍ ടി.എം കൃഷ്ണ ട്വിറ്ററിൽ കുറിച്ചു.
The only way to react to such rubbish is to buy a copy of War and Peace if you don't already have one https://t.co/qUi80h42GM @suhrith @gautambhatia88 @prasanna_s
— T M Krishna (@tmkrishna) August 29, 2019
Read more