2025 കേന്ദ്ര യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചപ്പോൾ ആദായ നികുതി ഇളവിൽ സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാകുന്ന പ്രഖ്യാപനമാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ആദായ നികുതി പദ്ധതി പ്രകാരം ആദായ നികുതിയടക്കേണ്ട പരിധി ഉയർത്തി. 12 ലക്ഷം വരെ വാർഷിക വരുമാനമുളളവർക്ക് ഇനി ആദായ നികുതിയില്ല. ഇതോടെ ബഹുഭൂരിപക്ഷം മാസ ശമ്പളക്കാർ ആദായനികുതി പരിധിക്ക് പുറത്താകും. 10 ലക്ഷം വരെയുള്ളവരെ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നായിരുന്നു പ്രതീക്ഷകൾ. എന്നാൽ നിരീക്ഷകരെയും ഞെട്ടിച്ചുകൊണ്ടാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
വാർഷിക വരുമാനം 12 ലക്ഷം വരെയുള്ളവർക്കാണ് ആദായ നികുതിയിൽ ഇളവ് ലഭിക്കുക. നിലവിൽ ഏഴ് ലക്ഷം വരെയുള്ളവർക്കായിരുന്നു നികുതി ഇളവ് ലഭിച്ചിരുന്നത്. പഴയ നികുതി സമ്പ്രദായത്തിൽ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ പുതിയ ആദായ നികുതി സമ്പ്രദായം കൂടുതൽ ആകർഷകമാക്കി മാറ്റുകയാണ് കേന്ദ്ര സർക്കാർ. അതേസമയം മൂലധന നേട്ടം ഈ ഇളവിൻ്റെ പരിധിയിൽ വരില്ല.
പുതുക്കിയ നിരക്കുകൾ ഇങ്ങനെയാണ്
0-4 ലക്ഷം രൂപ വരെ നികുതിയില്ല
നാല് മുതൽ എട്ട് ലക്ഷം രൂപ വരെ 5 ശതമാനം
എട്ട് ലക്ഷം മുതൽ 12 ലക്ഷം വരെ 10 ശതമാനം
12 ലക്ഷം മുതൽ 16 ലക്ഷം വരെ 20 ശതമാനം
20 ലക്ഷം മുതൽ 24 ലക്ഷം വരെ 25 ശതമാനം
25 ലക്ഷത്തിനു മുകളിൽ 30 ശതമാനം എന്നിങ്ങനെയാണ് പുതിയ നികുതി പദ്ധതി അനുസരിച്ച് ആദായ നികുതി നിരക്കുകൾ.
അതായത്, ഒരാളുടെ വരുമാനം 12,75000 ആണെങ്കില്‍ standared deduction പ്രകാരം 75000 കുറച്ചാല്‍ വാര്‍ഷിക വരുമാനം 12 ലക്ഷം. ഈ 12 ലക്ഷത്തിന് യഥാര്‍ത്ഥത്തില്‍ ആദ്യ 4 ലക്ഷത്തിന് 0% വെച്ചും രണ്ടാമത്തെ 4 ലക്ഷത്തിന് 5% വെച്ചും മൂന്നാമത്തെ 4 ലക്ഷത്തിന് 10% വെച്ച് tax അടക്കണം. എന്നാല്‍ income tax Section 87A പ്രകാരം ഇവിടെ 4 ലക്ഷം മുതൽ to12 ലക്ഷം വരെ ഇളവ് അനുവദിച്ചിട്ടുണ്ടാകാം. അത് കൊണ്ടാവാം tax payable zero ആകുന്നത്. എന്നാല്‍ ഒരാളുടെ വാര്‍ഷിക വരുമാനം 12,75001 രൂപ ആയാല്‍ അയാള്‍ ഇളവിന് അര്‍ഹനല്ലാതാവുകയും standated deduction 75000 rs കഴിച്ച് 1200001 rs ന് മുകളില്‍ പറഞ്ഞ പ്രകാരം ആദ്യ 4 ലക്ഷത്തിന് 0% വെച്ചും രണ്ടാമത്തെ 4 ലക്ഷത്തിന് 5% വെച്ചും മൂന്നാമത്തെ 4 ലക്ഷത്തിന് 10% വെച്ച് tax അടക്കേണ്ടി വരും.
എന്താണ് ആദായ നികുതി സ്ലാബുകൾ?
ഇന്ത്യൻ ആദായനികുതി സമ്പ്രദായം അനുസരിച്ച് ഒരു വ്യക്തിയുടെ വരുമാനത്തിന്റെ അസിസ്ഥാനത്തിൽ നികുതി ചുമത്തുന്നതിനാണ് ആദായനികുതി സ്ലാബുകൾ എന്ന് പറയുന്നത്. ഇന്ത്യയിൽ ആദായ നികുതി ഈടാക്കുന്നത് ലഭിക്കുന്ന വരുമാനത്തിനാണ്. ആദായ നികുതി സ്ലാബുകൾ എന്ന് വിളിക്കപ്പെടുന്ന വരുമാന പരിധിക്ക് ഈ നികുതി ബാധകമാണ്. ആദായ നികുതിയുടെ സ്ലാബുകൾ വർഷം തോറും മാറിക്കൊണ്ടിരിക്കും. ആദായ നികുതി സ്ലാബുകളെ നാല് സ്ലാബുകളായാണ് തരം തിരിക്കുന്നത്. എല്ലാ വർഷവും കേന്ദ്ര ബജറ്റിൽ ആദായനികുതിയുടെ സ്ലാബ് നിരക്കുകൾ ധനമന്ത്രി പ്രഖ്യാപിക്കുന്നു.
എളുപ്പത്തിലും ന്യായമായും നികുതി ചുമത്തുന്നതിന് ഇന്ത്യൻ നികുതിദായകരെ വ്യത്യസ്ത വരുമാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഉദാഹരണത്തിന്, പ്രതിവർഷം ₹5,00,000 സമ്പാദിക്കുന്ന ഒരാൾക്ക്, ഒരാൾ പ്രതിവർഷം ₹50,00,000 സമ്പാദിക്കുന്ന അതേ നികുതി നൽകേണ്ടതില്ല. നികുതി സ്ലാബ് സമ്പ്രദായം ആളുകളെ അവരുടെ വരുമാനത്തെ അടിസ്ഥാനമാക്കി തരംതിരിക്കുകയും ആളുകൾക്ക് അവരുടെ ഉയർന്ന വരുമാനത്തിൽ ക്രമേണ നികുതി ചുമത്തുകയും ചെയ്യുന്നു. നിലവിൽ, നികുതി സ്ലാബുകൾക്കായി ഞങ്ങൾക്ക് രണ്ട് വ്യത്യസ്ത ആദായ നികുതി വ്യവസ്ഥകളുണ്ട്. പഴയ നികുതി വ്യവസ്ഥയും പുതിയ നികുതി വ്യവസ്ഥയും
പഴയ നികുതി വ്യവസ്ഥ
1961ലെ ആദായനികുതി നിയമം അനുശാസിക്കുന്ന പരമ്പരാഗത ആദായനികുതി സ്ലാബുകളും കിഴിവുകളും പഴയ നികുതി വ്യവസ്ഥ പിന്തുടരുന്നു. ഈ ഭരണത്തിന് കീഴിൽ, നികുതിദായകർക്ക് വീട്ടുവാടക അലവൻസ്, മെഡിക്കൽ ചെലവുകൾ, വിദ്യാഭ്യാസ വായ്പ പലിശ മുതലായവ പോലുള്ള വിവിധ കിഴിവുകളും ഇളവുകളും ലഭിക്കും. ഈ കിഴിവുകൾ നികുതി നൽകേണ്ട വരുമാനം കുറയ്ക്കാൻ സഹായിക്കുന്നു, അതിൻ്റെ ഫലമായി നികുതി ബാധ്യത കുറയുന്നു. നിലവിലുള്ള നികുതി ഘടനയുമായി പരിചയമുള്ള വ്യക്തികൾക്ക് പഴയ നികുതി വ്യവസ്ഥ പരിചിതതയും തുടർച്ചയും നൽകുന്നു.
പുതിയ നികുതി വ്യവസ്ഥ
2020-ൽ അവതരിപ്പിച്ച പുതിയ നികുതി വ്യവസ്ഥ, കുറഞ്ഞ ആദായനികുതി നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു, എന്നാൽ മിക്ക കിഴിവുകളും ഇളവുകളും ഇല്ലാതാക്കുന്നു. ഈ ഭരണത്തിന് കീഴിൽ, നികുതിദായകർക്ക് വീട് വാടക അലവൻസ്, സെക്ടർ 80സിസി, മറ്റ് ചില ഇളവുകൾ എന്നിവ പോലുള്ള പൊതുവായ കിഴിവുകളിലേക്ക് പ്രവേശനമില്ല. എന്നിരുന്നാലും, പുതിയ നികുതി നിരക്കുകൾ ചില വരുമാന സ്ലാബുകൾക്ക് കുറഞ്ഞ നികുതി ബാധ്യത നൽകുന്നതിനും അതുവഴി നികുതി ഘടന ലളിതമാക്കുന്നതിനും നികുതിദായകർക്ക് ഭാരം കുറയ്ക്കുന്നതിനുമായി ക്രമീകരിച്ചിരിക്കുന്നതുമാണ്.
Read more
മധ്യവർഗത്തെ കേന്ദ്രീകരിച്ചുള്ള പരിഷ്ക്കാരത്തിലൂടെ സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇനി 12 ലക്ഷം ശമ്പളം വാങ്ങുന്നവർക്ക് ഇനി എൺപതിനായിരം രൂപ വരെ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമുണ്ടാകും. പുതിയ പരിഷ്കാരത്തിലൂടെ മധ്യവർഗത്തിന്റെ കൈയിലേക്ക് കൂടുതൽ പണം എത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. മധ്യവർഗത്തിൻ്റെ കൈയിലേക്ക് കൂടുതൽ പണം എത്തുന്നതോടെ മാർക്കറ്റിലേക്ക് കൂടുതൽ പണം ഇറങ്ങുമെന്ന് സർക്കാർ കരുതുന്നത്. അതേസമയം മധ്യവർഗ്ഗം തിങ്ങിപ്പാർക്കുന്ന ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് കൂടി മുന്നിൽ കണ്ടാണ് ഈ പ്രഖ്യാപനം എന്നും വിലയിരുത്തുന്നവരുണ്ട്.