രാജ്യത്ത് കോവിഡ് പരിശോധനയില്‍ ഗണ്യമായ വർദ്ധന. കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും രാജ്യത്ത് അഞ്ചുലക്ഷത്തിലധികം കോവിഡ് 19 ടെസ്റ്റുകള്‍ നടത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ജൂലായ് 26-ന് 5,15,000 സാമ്പിളും 27-ന് 5,28,000 സാമ്പിളും പരിശോധിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച നോയ്ഡയിലും മുംബൈയിലും കൊല്‍ക്കത്തയിലുമുളള ടെസ്റ്റിംഗ് സൗകര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തിരുന്നു. നിലവില്‍ രാജ്യത്ത് പ്രതിദിനം അഞ്ചുലക്ഷം കോവിഡ് 19 ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്നും വരും ആഴ്ചകളില്‍ ഈ ശേഷി 10 ലക്ഷമായി ഉയര്‍ത്താനുളള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read more
രാജ്യത്ത് 11,000 കോവിഡ് ചികിത്സാ സൗകര്യങ്ങളും 11 ലക്ഷം ഐസൊലേഷന്‍ കിടക്കകളുണ്ട്. ജനുവരിയില്‍ രാജ്യത്ത് ഒരു കോവിഡ് 19 പരിശോധനാകേന്ദ്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഏകദേശം 1300 ലാബുകള്‍ രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.