രാജ്യത്തെ മുസ്ലിം വിഭാഗത്തെ രണ്ടാംകിട പൗരന്മാരായി കേന്ദ്ര സര്‍ക്കാര്‍ കാണുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പള്ളികള്‍ക്ക് അടിയില്‍ ക്ഷേത്രം തിരയുന്നവര്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.
മുസ്ലീങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു. അവര്‍ കൊല്ലപ്പെടുന്നു, സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെടുന്നു, വീടുകള്‍ തകര്‍ക്കപ്പെടുന്നു, ഭരണകൂടത്തിന്റെ സഹായത്തോടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കുകയുമാണ് ഇപ്പോള്‍ നടക്കുന്നത്.
Read more
ഇന്നത്തെ സാഹചര്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ രാജ്യദ്രോഹമാണ്. ബി.ജെ.പിയുടെ അഭിപ്രായത്തോടൊപ്പമല്ലെങ്കില്‍, മറ്റൊരു മതത്തില്‍പെട്ട ആളാണെങ്കില്‍ നിങ്ങള്‍ പീഡനത്തിന് ഇരയാക്കപ്പെട്ടേക്കാം. ജനസംഖ്യയുടെ 10 ശതമാനത്തെ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. 2014നുശേഷം രാജ്യത്ത് അസമത്വം വര്‍ധിച്ചുവെന്നും അഖിലേഷ് ആരോപിച്ചു