പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്‍ഗാമിയെ കണ്ടെത്തി ഇന്ത്യ ടുഡേയുടെ സര്‍വേ ഫലം. ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി പദത്തിലെത്തിയിരിക്കുന്ന നരേന്ദ്ര മോദിയുടെ പിന്‍ഗാമി ആരെന്ന ചോദ്യം നേരത്തെ തന്നെ ബിജെപിയ്ക്കുള്ളിലും പുറത്തും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സര്‍വേ ഫലവുമായി ഇന്ത്യ ടുഡേ രംഗത്തെത്തിയത്.
അമിത്ഷാ, യോഗി ആദിത്യനാഥ്, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ് തുടങ്ങിയ പേരുകളായിരുന്നു വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന് കേട്ടത്. എന്നാല്‍ സര്‍വേ ഫലം വന്നതോടെ മറ്റുള്ളവരെ പിന്നിലാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആണ് മുന്നിലെത്തിയിരിക്കുന്നത്. മോദിയ്ക്ക് ശേഷം അമിത്ഷാ ബിജെപി പ്രധാനമന്ത്രിയാകുമെന്ന് സര്‍വേ ഫലം പറയുന്നു.
നേരത്തെ പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്ന് വിലയിരുത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍വേ ഫലത്തില്‍ രണ്ടാം സ്ഥാനത്താണുള്ളത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. സര്‍വേയില്‍ പങ്കെടുത്ത 25 ശതമാനം പേര്‍ അമിത്ഷായെ പിന്തുണച്ചു.
Read more
നാലാം സ്ഥാനത്ത് രാജ്‌നാഥ് സിംഗും അഞ്ചാം സ്ഥാനത്ത് ശിവരാജ് സിംഗ് ചൗഹാനും ഇടംനേടി. അതേസമയം സര്‍വേയില്‍ 19 ശതമാനം ആളുകളാണ് യോഗി ആദിത്യ നാഥിനെ പിന്തുണച്ചത്. ഉത്തര്‍പ്രദേശിലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയം യോഗിയുടെ പിന്തുണ കുറയാന്‍ കാരണമായെന്നും വിലയിരുത്തലുണ്ട്.