നീറ്റ്- യുജി പരീക്ഷ ചോർച്ച; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ

ബിഹാറിലെ നീറ്റ്- യുജി പരീക്ഷ ചോർച്ചയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. ബിഹാറിലെ പട്‌നയിൽ നിന്ന് രണ്ട് പേരെയാണ് അറസ്റ്റ് ചെയ്ത്കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. മനീഷ് കുമാർ, അശുതോഷ് കുമാർ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.

Read more

സിബിഐ പറയുന്നതനുസരിച്ച്, മനീഷ് കുമാറാണ് കാറിൽ വിദ്യാർത്ഥികളെ കൊണ്ടുപോകാൻ സൗകര്യമൊരുക്കിയത്, അഴിമതിയിൽ ഉൾപ്പെട്ട 24 ഓളം വിദ്യാർത്ഥികൾക്ക് മുറി ബുക്ക് ചെയ്തതും മനീഷ് കുമാറാണെന്ന് സംശയിക്കുന്നു. അറസ്റ്റിലായ അശുതോഷ് കുമാറും വിദ്യാർത്ഥികൾക്ക് താമസസൗകര്യം നൽകിയിരുന്നു.