മൊബൈൽ ഫോണും വാട്സാപ്പും ഹാക്ക് ചെയ്യപ്പെട്ടതായി എൻസിപി എംപിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേ. ആരും എനിക്ക് മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും ഫോൺ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും സുപ്രിയ സുലേ അറിയിച്ചു.
വിവരം പൊലീസിൽ അറിയിച്ചതായും സുപ്രിയ സുലേ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. ആരാണ് ഫോൺ ഹാക്ക് ചെയ്തതെന്നതിൽ വിശദമായ അന്വേഷണം വേണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു. ഭരണപക്ഷത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന പ്രതിപക്ഷ എംപിമാരിൽ ഒരാളാണ് സുപ്രിയ സുലേ.
*** अत्यंत महत्वाचे ***
माझा फोन आणि व्हॉटस्अप हॅक झाले आहे. कोणीही मला मेसेज किंवा फोन करून नये. याबाबत मी पोलीस तक्रार करत आहे. कृपया याची नोंद घ्यावी. – सुप्रिया सुळे— Supriya Sule (@supriya_sule) August 11, 2024
Read more