ജമ്മു കശ്മീർ വിഭജനം; കേന്ദ്ര നീക്കത്തിനെതിരെ ഒമർ അബ്ദുല്ലയുടെ പാർട്ടി സുപ്രീം കോടതിയിൽ ഹർജി നൽകി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള കേന്ദ്ര നീക്കത്തിനെതിരെ നാഷണൽ കോൺഫറൻസ് പാർട്ടി സുപ്രീം കോടതിയിൽ അപേക്ഷ നൽകി. കേന്ദ്രത്തിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് മുൻ കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ പാർട്ടിയായ നാഷണൽ കോൺഫറൻസ് ഹർജിയിൽ അവകാശപ്പെട്ടു.

ദേശീയ കോൺഫറൻസ് എംപിമാരായ അക്ബർ ലോൺ, ഹസ്‌നെയ്ൻ മസൂദി എന്നിവരാണ് ഹർജി നൽകിയത്.

ഒമ്മർ അബ്ദുല്ലയും മറ്റൊരു മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും നൂറുകണക്കിന് രാഷ്ട്രീയ നേതാക്കളും നിലവിൽ കശ്‌മീരിൽ വീട്ടു തടങ്കലിലാണ്. ജമ്മു കശ്മീരിലുടനീളം ആയിരക്കണക്കിന് സൈനികരെയാണ് കേന്ദ്രം നിയോഗിച്ചിരിക്കുന്നത്.

Read more

ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി ഒഴിവാക്കാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി രൂപപ്പെടുത്താനുമുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ നിർദേശങ്ങൾ ഈ ആഴ്ച ആദ്യം പാർലമെന്റ് അംഗീകരിച്ചിരുന്നു.