ഗ്യാന്‍വാപിയില്‍ ആരാധന അനുവദിക്കണമെന്ന സ്ത്രീകളുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ഗ്യാന്‍വാപിയില്‍ ആരാധന അനുവദിക്കണമെന്ന സ്ത്രീകളുടെ ഹര്‍ജി വാരണസി കോടതി ഫയലില്‍ സ്വീകരിച്ചു. ഗ്യാന്‍വാപിയില്‍ ആരാധന അനുവദിക്കണെന്ന ഹര്‍ജിക്കെതിരായ പള്ളിക്കമ്മിറ്റിയുടെ അപേക്ഷ തള്ളിയാണ് കോടതി തീരുമാനം. ഹിന്ദു മതത്തില്‍പ്പെട്ട അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിക്കെതിരായ അപേക്ഷയാണ് തള്ളിയത്.

ഹിന്ദു ആചാരപ്രകാരം ആരാധന വേണമെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു പള്ളിക്കമ്മിറ്റിയുടെ വാദം. ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു സംഘടനകളുടെ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് പറഞ്ഞ കോടകി ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. കേസ് ഈ മാസം 22ന് വാരണസി കോടതി വീണ്ടും പരിഗണിക്കും.

കീഴ്‌ക്കോടതിയില്‍ നിന്ന് വാരാണാസി ജില്ലാ കോടതിയിലേക്ക് ഗ്യാന്‍വ്യാപി കേസ് സുപ്രീംകോടതിയാണ് മാറ്റിയത്. ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍വേ നടത്തി വീഡിയോ പകര്‍ത്താന്‍ ഏപ്രില്‍ മാസം വാരാണസി കോടതി ഉത്തരവിട്ടിരുന്നു.

Read more

പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള നിര്‍മിതി കണ്ടെത്തിയെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ മസ്ജിദ് കമ്മിറ്റി ഹരജിക്കാരുടെ അവകാശവാദങ്ങള്‍ നിരസിക്കുകയും കണ്ടെത്തിയത് ഒരു ജലധാരയാണെന്ന് വാദിച്ചു.