"ഇന്ത്യ സഖ്യത്തിൽ ഹിന്ദു വിരുദ്ധർ; സഖ്യം ശ്രമിക്കുന്നത് സനാതന ധർമ്മത്തെ തകർക്കാൻ" ; ഉദയനിധിയുടെ പരാമർശത്തിൽ പ്രതികരിച്ച് മോദി

തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതന പരാമർശത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യമായാണ് ഈ വിഷയത്തിൽ മോദി പ്രതികരിക്കുന്നത്. ഉദയനിധിയുടെ പരാമർശം വിവാ​ദമായി ആഴ്ച്ചകൾക്ക് ശേഷമാണ് മോദിയുടെ പ്രതികരണം.

സനാതന ധർമ്മം എക്കാലവും നിലനിൽക്കും. ആർക്കും ഉന്മൂലനം ചെയ്യാനാവില്ലെന്ന് മോദി പറഞ്ഞു. സനാതന ധർമ്മം പിന്തുടരുന്നവർ ഉണരണം. തട്ടിപ്പുകാരെ തിരിച്ചറിയണമെന്നും മോദി പറഞ്ഞു. ഇന്ത്യാ സഖ്യത്തേയും മോദി വിമർശിച്ചു. സനാതന ധർമ്മത്തെ തകർക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കമെന്ന് മോദി ആരോപിച്ചു.

Read more

ഇന്ത്യ സഖ്യത്തിലുള്ള പാർട്ടികൾ ഹിന്ദു വിരുദ്ധരാണ്. ആയിരത്തലേറെ വർഷങ്ങളായി ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തുന്ന സനാതന ധർമ്മത്തെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ഈ സഖ്യത്തിനെതിരെ ഭാരതീയർ ജാഗ്രത പാലിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.