ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് നടി പൂജാ ഭട്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് പൂജാ ഭട്ട് ഇക്കാര്യം പറഞ്ഞത്. വീണ്ടും ബിജെപി അധികാരം നേടിയാല്‍ ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും ഒഴികെയുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്ത് നിന്ന് തുരത്തുമെന്ന അമിത് ഷായുടെ പരാമര്‍ശത്തിനെതിരെയാണ് നടി പൂജാ ഭട്ട് രംഗത്ത് വന്നത്.
അമിത് ഷായുടെ പരാമര്‍ശം വര്‍ഗീയമല്ലെങ്കില്‍ പിന്നെന്താണ്. ഇത് സാമൂഹിക വിഭജനത്തിന് കാരണമാകുന്നു. ഇത് വിദ്വേഷ രാഷ്ട്രീയമല്ലെങ്കില്‍ പിന്നെ എന്താണ്. ഇതാണോ ഇന്ത്യ? മതേതര ഇന്ത്യയെന്ന ആശയം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നതായി പൂജാ ഭട്ട് ട്വീറ്ററിലെഴുതി.
If this is not communal I don’t know what is. If this is not an appalling display of division I don’t know what is. If this is not the politics of hate I don’t know what is. Is this India? Or is the very idea of secular India being hi-jacked? pic.twitter.com/Ccol9ip4ha
— Pooja Bhatt (@PoojaB1972) April 11, 2019
Read more