മഹാത്മാഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെയെ കുറിച്ച് ലോക്‌സഭയിൽ നടത്തിയ വിവാദ പരാമർശത്തെ ചൊല്ലിയുള്ള കോലാഹലത്തെ തുടർന്ന് ബി.ജെ.പി എം.പി സാധ്വി പ്രഗ്യ താക്കൂർ പാർട്ടി അദ്ധ്യക്ഷൻ ജെ.പി നദ്ദയെ പാർലമെന്റ് മന്ദിരത്തിൽ സന്ദർശിച്ചു.
ജെ.പി നദ്ദ, ബി.ജെ.പി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രഗ്യ താക്കൂർ തന്റെ അഭിപ്രായം വ്യക്തമാക്കി. പ്രഗ്യ താക്കൂർ ഇന്ന് ലോക്സഭയിൽ വിശദീകരണം നടത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
വിപ്ലവകാരിയായ ഉദം സിംഗിനെ അപമാനിക്കുന്നതിന് എതിരെയാണ് താൻ പരാമർശം നടത്തിയതെന്ന് സാധ്വി പ്രഗ്യ വാദിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
മഹാത്മാഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെയെ പ്രശംസിച്ച പ്രസ്താവനയെ നേരത്തെ പ്രഗ്യാ താക്കൂർ ന്യായീകരിച്ചിരുന്നു.
Read more
പ്രഗ്യയുടെ പരാമർശത്തെ തുടർന്ന് പാർലമെന്റ് പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ബി.ജെ.പി അവരെ വിലക്കുകയും പ്രതിരോധത്തിനായുള്ള കൺസൾട്ടേറ്റീവ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.