മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, ദൈവത്തെ ഓര്‍ത്ത് ഈ ക്രിമിനലുകളെ പിന്തുണയ്ക്കരുത്; ഉന്നാവോ സംഭവത്തില്‍ പ്രതികരണവുമായി പ്രിയങ്കാ ഗാന്ധി

ഉന്നാവോ അപകടത്തില്‍ ബി.ജെ.പി നേതൃത്വത്തിന്റെ ഇടപടലുകള്‍ക്കെതിരെ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

“മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, ദൈവത്തെ ഓര്‍ത്ത് ഈ ക്രിമിനലിനും അദ്ദേഹത്തിന്റെ സഹോദരനും താങ്കളുടെ പാര്‍ട്ടി നല്‍കിപ്പോന്ന രാഷ്ട്രീയപരമായ എല്ലാ അധികാരവും എടുത്തു കളയണണം. ഇപ്പോഴും വൈകിയിട്ടില്ല”- പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Read more

ബി.ജെ.പി, എം.എല്‍.എ ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ആസൂത്രിതമായ ഒരു അപകടസാധ്യതയെ കുറിച്ച് പോലും അതില്‍ പരാമര്‍ശിക്കുന്നുണ്ട്. പിന്നെ എന്തിനാണ് ബി.ജെ.പി നടപടിയെടുക്കാന്‍ വൈകുന്നതെന്നും പ്രിയങ്ക ചോദിച്ചു.