ദളിത് സ്ത്രീ വെള്ളം കുടിച്ചു; കുടിവെള്ള ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് വൃത്തിയാക്കി ഇതരജാതിക്കാര്‍

ദളിത് സ്ത്രീ വെള്ളംകുടിച്ച കുടിവെള്ളടാങ്ക് ഗോമൂത്രമുപയോഗിച്ച് വൃത്തിയാക്കി ഇതരജാതിക്കാര്‍. കര്‍ണാടക ചാമരാജനഗറിലെ ഹെഗ്ഗോതറ ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഒരു സ്ത്രീയാണ് കുടിവെള്ളടാങ്കിനോടുചേര്‍ന്ന പൈപ്പില്‍നിന്ന് വെള്ളം കുടിച്ചത്. ഇതുകണ്ട പ്രദേശത്തെ ഏതാനും ഇതരജാതിക്കാര്‍ സ്ത്രീയെ ശകാരിച്ചു. ശേഷം ടാങ്കിലെ വെള്ളം പൂര്‍ണമായി ഒഴുക്കിക്കളഞ്ഞ് ഗോമൂത്രമുപയോഗിച്ച് ടാങ്ക് വൃത്തിയാക്കുകയായിരുന്നു.

Read more

ടാങ്ക് വൃത്തിയാക്കുന്നതിന്റെ വീഡിയോയും ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചു. സംഭവത്തില്‍ അന്വേഷണംനടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹികക്ഷേമവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശംനല്‍കിയിട്ടുണ്ടെന്ന് ചാമരാജനഗര്‍ തഹസില്‍ദാര്‍ ഐ.ഇ. ബസവരാജ് പറഞ്ഞു.