കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പപ്പുവല്ലെന്നും സ്മാര്‍ട്ടായ വ്യക്തിയാണെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. രാഹുലിനെക്കുറിച്ച് ഇത്തരം ഒരു പ്രചരണം നടക്കുന്നുണ്ട്. ഇത് അങ്ങേയറ്റം ഖേദകരമാണ്. രാഹുലുമായി
ഒരു പതിറ്റാണ്ടിന്റെ ബന്ധമുണ്ട്. ഒരിക്കലും അദ്ദേഹം പപ്പുവല്ല. സ്മാര്‍ട്ടായ വ്യക്തിയാണെന്നാണ് തനിക്ക് മനസിലായിട്ടുള്ളതെന്ന് രഘുറാം രാജന് പറഞ്ഞു.
മുന്‍ഗണനകളെ കുറിച്ച് എല്ലാവര്ക്കും ധാരണയുണ്ടായിരിക്കണം. വെല്ലുവിളികളെ മനസിലാക്കാനും അതിന്റെ തീവ്രത അളക്കാനും സാധിക്കണം. ഇത് ചെയ്യാന്‍ രാഹുല്‍ ഗാന്ധി നല്ല കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലും രഘുറാം രാജന് പങ്കെടുത്തിരുന്നു.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന വ്യക്തിയാണ് രഘുറാം രാജന്. നരേന്ദ്ര മോദി അധികാരത്തിലിരുന്ന കാലത്തും അദ്ദേഹം ആര്‍ബിഐ ഗവര്‍ണറായി സേവനമനുഷ്ടിച്ചിരുന്നു. അക്കാലത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിനെതിരെ രഘുറാം രാജന് നടത്തിയ രൂക്ഷ വിമര്‍ശനം ഏറെ ചര്‍ച്ചയായിരുന്നു.
Read more
അദ്ദേഹത്തിന്റെ പുസ്തകമായ ‘ഐ ഡു വാട്ട് ഐ ഡൂ’ എന്ന പുസ്തകത്തിലൂടെയാണ് നോട്ട് നിരോധനത്തിനെതിരെ അദ്ദേഹം തുറന്നടിച്ചത്. ഈ നയം ഇന്ത്യന്‍ സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.